കൂട്ടിക്കൽ: കൂട്ടിക്കൽ സ്വദേശിയായ യുവാവിന് ഫിലിപ്പൈൻസ് യുവതി കൂട്ട്. കൂട്ടിക്കൽ മുകളേൽ ബിബിൻ ജോസഫും ഫിലിപ്പൈൻസ് സ്വദേശിനി മരിയ റേച്ചലും തമ്മിലുള്ള വിവാഹം ഇന്നലെ സെന്റ് ജോർജ് പള്ളിയിൽ നടന്നു.
ഇരുവരും ദുബായിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇരു വീട്ടുകാരുടെയും അനുവാദത്തോടെയായിരുന്നു വിവാഹം. ഒരാഴ്ചയ്ക്കു ശേഷം ഇവർ തിരികെ ദുബായിലേക്കു മടങ്ങും.