അനുയോജ്യമായ ജീവിത പങ്കാളിയെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിനാൽ യുവതി സ്വയം വിവാഹം കഴിച്ചു. യുകെ നിന്നുള്ള 42 കാരിയായ സാറാ വിൽക്കിൻസൻ കഴിഞ്ഞ 20 വർഷമായി തന്റെ വിവാഹത്തിനായ് സമ്പാദിക്കുകയായിരുന്നു. എന്നാൽ തനിയ്ക്ക് യോജിച്ച ഒരു പങ്കാളിയെ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല.
പിന്നീട് സാറ ഒരു വിവാഹ ചടങ്ങ് നടത്താനും സ്വയം ഒരു വിവാഹ മോതിരം വാങ്ങാനും തീരുമാനിച്ചു. ‘ചടങ്ങ് ഒരു ഔദ്യോഗിക വിവാഹമായിരുന്നില്ല, പക്ഷേ എനിക്ക് എന്റെ വിവാഹദിനമായിരുന്നു. എന്റെ അരികിൽ ഒരു പങ്കാളി ഇല്ലായിരിക്കാം, പക്ഷേ ഞാൻ എന്തിന് ഇത് നഷ്ടപ്പെടുത്തണം?’
ആ പണം എന്റെ കല്യാണത്തിന് കരുതിവെച്ചതാണ്, അത് അവിടെയുണ്ട്, ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തിന് എന്തുകൊണ്ട് ഇത് ഉപയോഗിച്ചുകൂടാ?” എന്നാണ് അവർ പറഞ്ഞത്.
ആഘോഷത്തിനായി താൻ 10,000 പൗണ്ട് (10,11,421 രൂപ) ചെലവഴിച്ചതായ് മിസ് വിൽക്കിൻസൺ പറഞ്ഞു. സെപ്തംബർ 30-ന് നടന്ന ചടങ്ങിൽ അവളുടെ പ്രിയപ്പെട്ട 40 കുടുംബാംഗങ്ങളും സുഹൃത്തുക്കളും അവർക്കൊപ്പം ചേർന്നു.