ബോളിവുഡിൽ ശ്രദ്ധേയനായ നടനാണ് വിക്കി കൗശൽ. തന്റെ വിവാഹ കാര്യത്തെ കുറിച്ച് മറ്റുള്ളവർക്ക് വല്ലാത്ത വേവലാതിയാണ് ഉള്ളതെന്നും എന്നാൽ വിവാഹം സ്വാഭാവികമായി നടക്കേണ്ട ഒന്നാണെന്നും നടൻ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ പറ്റിയുള്ള തന്റെ കാഴ്ചപ്പാട് നടൻ വ്യക്തമാക്കിയത്.
ഗോസിപ്പ് കോളങ്ങളിൽ തന്നെ പറ്റി വരുന്ന വാർത്തകൾ വരുന്പോൾ ചിരിയാണ് വരാറുള്ളതെന്നും തന്റെ അച്ഛനും അമ്മയും ഇത്തരം വാർത്തകൾ വരുന്പോൾ തന്നെ നോക്കി നിൽക്കാറുണ്ടെന്നും അവരോട് ഇതെല്ലാം ഗോസിപ്പാണെന്നു പറയുന്പോൾ അവർ ചിരിക്കാറാണ് പതിവെന്നും വിക്കി കൗശൽ പറഞ്ഞു.