ബ്രിട്ടീഷ് രാജകുമാരൻ ഹാരിയുടെയും മെഗൻ മാർക്കിളിന്റെയും വിവാഹത്തിൽ പങ്കെടുത്ത പലർക്കും ലോട്ടറിയടിച്ച മട്ടാണ്. ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിന്റെ മനഃസംതൃപ്തിയുണ്ടായതിനു പുറമേ പണമുണ്ടാക്കാനുള്ള വഴിയും ഇക്കൂട്ടരുടെ മുൻപിൽ തെളിഞ്ഞു.
ബ്രീട്ടീഷ് രാജകുടുംബത്തിൽനിന്ന് ഒൗദ്യോഗിക ക്ഷണം ലഭിച്ചവർക്കെല്ലാം കല്യാണചടങ്ങിന്റെ സ്മരണാർഥം രാജകുടുംബം ഒരു ബാഗ് സമ്മാനമായി നൽകിയിരുന്നു. ഈ ബാഗ് ലേലത്തിൽ വിറ്റാണു പലരും പണം കൊയ്യുന്നത്.
കൊട്ടാരത്തിൽനിന്നുള്ള ഒൗദ്യോഗിക ക്ഷണക്കത്ത്, രാജമുദ്രയുള്ള ചോക്ലേറ്റ് നാണയം, ദന്പതികളുടെ ചിത്രം ആലേഖനം ചെയ്ത വിശുദ്ധ ജല ബോട്ടിൽ തുടങ്ങിയവയാണ് ബാഗിലുള്ളത്. ലേലത്തിൽ ബാഗൊന്നിന് 50,000 പൗണ്ടോളം കിട്ടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലേലങ്ങൾ പലതും ഓണ്‍ലൈൻ സൈറ്റുകൾ മുഖേനയാണ് നടക്കുന്നത്.
ഹാരി-മെഗൻ ദന്പതികളുടെ കടുത്ത ആരാധകരാണെങ്കിലും ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവരാണ് വലിയ വിലകൊടുത്തു ബാഗ് ലേലത്തിൽ പിടിക്കുന്നതത്രേ.