പ്രണയത്തിന് കണ്ണില്ലെന്ന് പറയാറില്ലെ. അത് അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഫിലിപ്പിയന്‍സില്‍ നിന്നുള്ള ഒരു പ്രണയവും വിവാഹവുമാണിത്.
കാരണം ഒരു 78കാരന് വിവാഹം കഴിച്ച വധുവിന്റെ പ്രായം 18 ആണ്. ഇരുവരും മൂന്നുവര്‍ഷം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്.
ഏറ്റവും സവിശേഷമായ കാര്യം ഇരുവരുടെയും ആദ്യ വിവാഹമാണിത് എന്നതാണ്. മാത്രമല്ല ഇതിനുമുമ്പ് ഇരുവരും മറ്റാരെയും പ്രണയിക്കുകയും ചെയ്തിട്ടില്ലത്രെ.
ഒരു അത്താഴ വിരുന്നില്‍ വെച്ചാണ് 18 കാരിയായ ഹലീമ അബ്ദുള്ളയും 78 കാരന് റഷാദ് മങ്കാക്കോപ്പിനും ആദ്യമായി കണ്ടുമുട്ടിയത്. കര്‍ഷകനായ റഷാദിനെ ആദ്യ കാഴ്ചയില്‍തന്നെ ഹലീമയ്ക്ക് ഇഷ്ടമാവുകയായിരുന്നു.
ഇരുവരുടെയും വിവാഹ തീരുമാനത്തില്‍ ഇരുകൂട്ടരുടെയും വീട്ടുകാര്‍ വധൂവരന്മാരെ പിന്തുണച്ചു. ഇസ്ലാമിക ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്.
ഏതായാലും ഇരുവരുടെയും പ്രണയവും വിവാഹവും സമൂഹ മാധ്യമങ്ങളും ആഘോഷമാക്കുകയാണ്.