തളിപ്പറമ്പ്: അല്‍മഖര്‍ അനാഥ മന്ദിരത്തിലെ സഹപാഠിക്ക് കല്ല്യാണപ്പൊന്നൊരുക്കി പൂര്‍വ വിദ്യാര്‍ഥിനികള്‍. അല്‍മഖര്‍ വാദീറഹ്മ യതീംഖാനയില്‍ പഠിച്ച് അല്‍മഖര്‍ ഷീ ഗാര്‍ഡനിലെ വാദീ ത്വയ്ബയില്‍ സേവനം ചെയ്ത് കൊണ്ടിരിക്കുന്ന സക്കീന എന്ന കൂട്ടുകാരിയുടെ കല്യാണത്തിലേക്ക് സ്വർണം സ്വരൂപിച്ച് നല്കി മാതൃകയായിരിക്കുകയാണ് അല്‍മഖര്‍ ഷീ ഗാര്‍ഡനിലെ പൂര്‍വ്വ വിദ്യാഥിനികള്‍.
അല്‍മഖര്‍ ഷീ ഗാര്‍ഡനിലെ വാദീ റഹ്മ (യതീംഖാന), വാദീ ത്വയ്ബ (അഗഥി മന്ദിരം),ഐ സ്റ്റാര്‍ അക്കാദമി ഗേള്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാർഥിനികള്‍ അവരുടെ വാട്സ്അപ്പ് കൂട്ടായ്മയിലൂടെയാണ് തങ്ങളുടെ സഹപാഠിക്ക് കല്യാണത്തിന് ആവശ്യമായ സ്വര്‍ണമാണ് സ്വരൂപിച്ചത്.
നിരവധി പേരുടെ സഹകരണത്തോടെ ഒന്‍പത് പവന് സ്വർണമാണ് സ്വരൂപിക്കാന്‍ കഴിഞ്ഞത്. ഇന്ന് വിവാഹിതയാവുന്ന പന്നിയൂര്‍ സ്വദേശി സക്കീനക്കുള്ള സ്വർണാഭരണങ്ങള്‍ അല്‍മഖര്‍ വാദീ ത്വയ്ബ മാനേജര്‍ കെ.കുഞ്ഞിമുഹമ്മദ് സഹോദരന് സിദ്ധീഖ് എന്നവര്‍ക്ക് കൈമാറി.
അല്‍മഖറിന്റെ തണലിലായി 130 അനാഥകളാണ് ഇതിനോടകം തന്നെ സുമംഗലികളായത്. ചടങ്ങില്‍ അല്‍മഖര്‍ സ്ഥിരമായി നല്കി വരുന്ന സാമ്പത്തിക സഹായവും കൈമാറി.