കോവിഡ് കാലത്ത് ജനിച്ച കുട്ടികളില് പലരും മുമ്പില്ലാത്ത വിചിത്രമായ പേരുകള്ക്കുടമകളാണ്. കോവിഡ് എന്നും കൊറോണയെന്നുമൊക്കെ പേരുള്ള നിരവധി കുട്ടികള് ഈ ലോകത്ത് വളരുന്നുണ്ട്.
അങ്ങനെ ഒരു പേരാണ് ഈ അമ്മ തന്റെ മകള്ക്കും നല്കിയിരിക്കുന്നത്, മകളുടെ പേര് ലോക്കി. ലോക്ക്ഡൗണ് എന്നതിന്റെ ചുരുക്കമായിട്ടാണ് അവര് മകള്ക്ക് ആ പേര് നല്കിയിരിക്കുന്നത്.
അതിന് കാരണം വേറൊന്നുമല്ല, ലോക്ക്ഡൗണ് കാലത്താണ് അവര്ക്ക് ലോക്കി പിറന്നത്. 2021ല് രണ്ടാമത്തെ ലോക്ക്ഡൗണിന്റെ സമയത്താണ് ജോഡി ക്രോസ് എന്ന 36 -കാരി ഗര്ഭിണിയാവുന്നത്.
ജോഡിയും ഭര്ത്താവ് 26കാരനായ റോബും ചേര്ന്ന് മകള്ക്ക് വ്യത്യസ്തമായ ഒരു പേര് തന്നെ നല്കാന് തീരുമാനിച്ചു.
ലോക്ക്ഡൗണ് സമയത്ത് ദമ്പതികള്ക്ക് ശമ്പളത്തോട് കൂടിയ അവധി കിട്ടി. ഇരുവര്ക്കും കൂടുതല് സമയം ഒരുമിച്ച് ചെലവഴിക്കാനും പറ്റി.
അതാണ് ഗര്ഭിണിയാവാനും ലോക്കിക്ക് ജന്മം നല്കാനും കാരണമായി തീര്ന്നത് എന്ന് ദമ്പതികള് പറയുന്നു.
കൊവിഡ് മഹാമാരി പിടിച്ചുലച്ചുവെങ്കിലും ലോക്ക്ഡൗണ് തന്നെ സംബന്ധിച്ചിടത്തോളം നല്ല കാലമായിരുന്നു എന്നാണ് ജോഡിയുടെ അഭിപ്രായം.
അതുകൊണ്ട് തന്നെ മകള്ക്ക് ലോക്കി എന്ന പേര് നല്കാന് അവര്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി കൂടി വന്നില്ല.
അതിന്റെ പേരില് ആര് തങ്ങളെ കളിയാക്കിയാലും ഒന്നുമില്ല. മകള്ക്ക് അങ്ങനെ ഒരു പേരിട്ടതില് ഒരു തരിമ്പ് പോലും കുറ്റബോധവും ഇല്ല എന്നും അവര് പറയുന്നു.
ഒരു വര്ഷമായി തങ്ങള് ഒരു കുട്ടി വേണം എന്ന ആഗ്രഹത്തിലായിരുന്നു. എന്നാല്, താന് ഗര്ഭിണി ആയില്ല. ലോക്ക്ഡൗണ് വന്നപ്പോള് തനിക്ക് ശമ്പളത്തോട് കൂടിയ അവധി കിട്ടി.
റോബിനും ജോലി കുറവായിരുന്നു. ആ സമയം ഏറെയും സന്തോഷത്തോടെ തങ്ങള് ഒരുമിച്ച് ചെലവഴിച്ചു. അങ്ങനെയാണ് ലോക്ക്ഡൗണ് കാലത്ത് ജോഡി ഗര്ഭിണി ആവുന്നതും ലോക്കി പിറക്കുന്നതും എന്നാണ് ദമ്പതികള് പറയുന്നത്.
എന്തായാലും ലോക്ക്ഡൗണ് കാലത്തെ ഓര്മകള് എക്കാലവും അടയാളപ്പെടുത്തി വെയ്ക്കാന് ലോക്കി ഇനി ഇവരുടെ ജീവിതത്തിലുണ്ടാവും…