കോട്ടയം: മണർകാട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ പ്രത്യക്ഷപ്പെട്ടത്. റോഡ് ഇടിഞ്ഞു താഴ്ന്നപ്പോൾ കിണർ കാണുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണു സംഭവം. റോഡിലുടെ ടിപ്പര്‍ കടന്നുപോയതിനു പിന്നാലെ അരികു താഴ്ന്നതായി കാണപ്പെട്ടു. അല്‍പ്പസമയത്തിനു ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി.
തുടര്‍ന്നാണ് കിണര്‍ കണ്ടെത്തിയത്. പീന്നിട് നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തുകയും ചെയ്തു. മണര്‍കാട് പള്ളിക്കും ആശുപത്രിക്കും മധ്യേയുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയപ്പോള്‍.