ശരീരം മുഴുവന്‍ രോമം നിറഞ്ഞ ഒരു കുടുംബം! ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ശരീരം നിറയെ രോമം, 100 കോടി ആളുകളില്‍ ഒരാള്‍ക്കുമാത്രം വരുന്ന രോഗം

dsഇവന്‍ അമ്മയുടെ മകന്‍ അല്ലെന്ന് ആരും പറയില്ല. കാരണം അമ്മയുടെ അപൂര്‍വജീന്‍ ഇവനും പകര്‍ന്നു കിട്ടിയിട്ടുണ്ട്. പൂനയിലുള്ള അഞ്ചുമാസം പ്രായമുള്ള ഈ ആണ്‍കുട്ടിയെ കാണുന്ന ആര്‍ക്കും സങ്കടം തോന്നും. ശരീരം മുഴുവന്‍ കരടിയേപ്പോലെ രോമത്തോടുകൂടിയാണ് ഇവന്‍ ജനിച്ചത്. കുട്ടിയുടെ മാതാവായ 22കാരി മനീഷയും 30കാരിയായ മൂത്ത സഹോദരി സവിതയും 19കാരിയായ ഇളയ സഹോദരി സാവിത്രിയും ഈ അപൂര്‍വ ജീന്‍ മൂലം കഷ്ടപ്പെട്ടവരാണ്. വെയര്‍ വൂള്‍ഫ് സിന്‍ഡ്രോം എന്നാണ് ഈ അപൂര്‍വ അവസ്ഥയുടെ പേര്. 100 കോടി ജനങ്ങളില്‍ ഒരാള്‍ക്കു മാത്രമാണ് ഈ അവസ്ഥയുണ്ടാവുകയെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.

സ്വന്തം രൂപം കണ്ണാടിയില്‍ കാണുമ്പോള്‍ ആദ്യമൊക്കെ തനിക്ക് തന്നോടുതന്നെ വെറുപ്പുതോന്നുമായിരുന്നെന്ന് മനീഷ പറയുന്നു. ഇപ്പോള്‍ തന്റെ മകള്‍ക്കും ഇതേ ദാരുണാവസ്ഥ ഉണ്ടായതില്‍ അതിയായ ദുഖമുണ്ടെന്നും മനീഷ പറഞ്ഞു.  പ്രേതം, കരടി, കുരങ്ങ് തുടങ്ങിയ പേരുകളിലാണ് തങ്ങളെ ആളുകള്‍ വിളിക്കുന്നതെന്നും മനീഷ പരിഭവം പറയുന്നു. തന്റെ മകനും ഇതേ അവസ്ഥ വരുമെന്നു താന്‍ മനസിലാക്കുന്നുവെന്നും പറയുമ്പോള്‍ മനീഷയുടെ കണ്ണുനിറയുന്നു. തന്റെ മകനെ താന്‍ വളരെയധികം സ്‌നേഹിക്കുന്നുവെന്നും അവന്‍ ഒരു സാധാരണകുട്ടിയായി വളരണമെന്നു മാത്രമാണ് തന്റെ ഏക ആഗ്രഹമെന്നും മനീഷ പറയുന്നു.

30കാരനായ മിത്തലാണ് മനീഷയുടെ ഭര്‍ത്താവ.് കഴിഞ്ഞ വര്‍ഷം മേയ് 25നായിരുന്നു ഇവരുടെ വിവാഹം നടന്നത്. മനീഷയുടെ ഭര്‍ത്തൃമാതാവിന് തന്റെ വിചിത്രരൂപിയായ കൊച്ചുമകനെ ഇഷ്ടമല്ലെന്നത് ഇവരുടെ ദു:ഖം കൂട്ടുന്നു. കുട്ടിയെക്കണ്ടാല്‍ കഴുതയേപ്പോലെയാണിരിക്കുന്നത് എന്നാണ് മനീഷയുടെ അമ്മായിയമ്മ പറയുന്നത്. കുട്ടിയോട് അവര്‍ക്ക് ദേഷ്യവുമാണ്. ചികിത്സയുടെ ഫലമായി മനീഷയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു. രോമം കുറയ്ക്കാനായി മനീഷ ഉപയോഗിക്കുന്ന ക്രീം തന്നെ മകന്റെ ദേഹത്തും പ്രയോഗിക്കാനാണ് അമ്മായിയമ്മയുടെ ആജ്ഞ. എന്നാല്‍ വളരെ ലോലമായ ചര്‍മമുള്ള മകന്റെ ശരീരത്ത് ഇത് പ്രയോഗിക്കുന്നത് വേദനാജനകമായ കാര്യമാണെന്നും മനീഷ പറയുന്നു.

Related posts