വെ​സ്റ്റ് നൈ​ൽ പ​നി; വി​ദ​ഗ്ധ സം​ഘം ഇ​ന്ന് മ​ല​പ്പു​റ​ത്ത്; പ​നി ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ വീ​ടും പ​രി​സ​ര​വും സംഘം സന്ദർശിക്കും

മ​ല​പ്പു​റം: വെ​സ്റ്റ് നൈ​ൽ പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത മ​ല​പ്പു​റം ജി​ല്ല​യി​ലെ എ.​ആ​ർ ന​ഗ​റി​ൽ കോ​ട്ട​യം വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ നി​ന്നു​ള്ള സം​ഘം ഇ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തും. പ​നി ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ വീ​ടും പ​രി​സ​ര​വും സം​ഘം സ​ന്ദ​ർ​ശി​ച്ചു വി​ല​യി​രു​ത്തും.

സം​സ്ഥാ​ന എ​ൻ​റ​മോ​ള​ജി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള സം​ഘ​വും ഇ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ.​സ​ക്കീ​ന​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ല​പ്പു​റ​ത്ത് യോ​ഗം ചേ​ർ​ന്നു സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​നും രോ​ഗ​ങ്ങ​ൾ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​നു​മാ​യി എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും സ്പെ​ഷ​ൽ സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​തു​കു ന​ശീ​ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉൗ​ർ​ജി​ത​മാ​ണ്. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും പ​ക്ഷി​ക​ളി​ൽ നി​ന്നും സാം​പി​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts