കോട്ടയം: നമ്മള് എല്ലാം ഇന്ത്യക്കാരാണ് എന്ന മുദ്രാവാക്യവുമായി കലയുടെ നുപരലാസ്യ താളങ്ങളുമായി അക്ഷര നഗരിക്ക് ഇനിയുളള ഒരാഴ്ചകാലം കലയുടെയും യുവതയുടെയും ഉത്സവകാലം. എംജി യുണിവേഴ്സിറ്റി യൂണിയന് കലോത്സവം വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യയ്ക്ക് ഇന്നു കൊടിയേറ്റം. വര്‍ണാഭമായ വിളംബര ജാഥയോടെയാണ് കലോത്സവം ആരംഭിക്കുന്നത്.
ഉച്ചകഴിഞ്ഞ് 2.30ന് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നു വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിളംബര ജാഥ ആരംഭിക്കും. യൂണിവേഴ്സിറ്റിക്കു കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ വിളംബര ജാഥയില്‍ അണിചേരും. തുടര്‍ന്നു തിരുനക്കരയില്‍ ചേരുന്ന സമ്മേളനത്തില്‍ ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ അനശ്വര രാജന്, ദുര്‍ഗ കൃഷ്ണ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
യോഗത്തില്‍ സിനിമ മേഖലയില്‍ അരനൂറ്റാണ്ടുകാലം തന്റേതാത വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളായ കോട്ടയം സ്വദേശികളായ വിജരാഘവനേയും അയ്യന് ഇന്‍ അറേബ്യ എന്ന സിനിമയിയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച എം.എ. നിഷാദിനെയും അനുമോദിക്കും. യൂണിവേഴ്സിറ്റിയുടെ കീഴിലു 215ലധികം കോളജുകളില്‍ നിന്നായി ഏഴായിരത്തിലധികം വിദ്യാര്‍ഥിള്‍ 74 ഇനങ്ങളിലായി ഒമ്പതു വേദികളില്‍ ഏഴു ദിവസങ്ങളിലായി മാറ്റുരയ്ക്കും.
ഇത്തവണ പുതിയതായി 13 ഇനങ്ങള്‍ കൂടി മത്സരങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് മൂന്നിനു വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. സെക്കുലര്‍, സോഷ്യലിസ്റ്റ്, ഡെമോക്രാറ്റിക്, ജസ്റ്റീസ്, റിപ്പബ്ലിക്, സോവറൈന്‍, ലിബേര്‍ട്ടി, ഇക്വാളിറ്റി, ഫ്രെറ്റേണിറ്റി എന്നിങ്ങനെയാണ് ഒമ്പതു വേദികള്‍ക്ക് പേരിട്ടിരിക്കുന്നത്.
സംഘാടക സമിതി ചെയര്മാന് മന്ത്രി വി.എന്‍. വാസവന്, യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് വി.ആര്. രാഹുല്‍, ജനറല്‍ കണ്‍വീനര്‍ മെല്ബിന് ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ ബി. ആഷിക് തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിവിധ കമ്മറ്റികള്‍ കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.