നിയന്ത്രണം വിട്ട  മെട്രോ താഴെ വീഴാതെ രക്ഷിച്ചത് തിമിംഗലത്തിന്‍റെ വാൽ; നെ​ത​ർ​ലാ​ൻ​ഡ്സി​ലെ റോ​ട്ട​ർ​ഡാം പ​ട്ട​ണ​ത്തി​ൽ വാലാൽ രക്ഷിക്കപ്പെട്ട ആ അത്ഭുതകഥയറിയാം….

 

നോ​ട്ട​ർ​ഡാം: നെ​ത​ർ​ലാ​ൻ​ഡ്സി​ലെ റോ​ട്ട​ർ​ഡാം പ​ട്ട​ണ​ത്തി​ൽ മെ​ട്രോ ത​ക​ർ​ന്നു​വീ​ഴാ​തെ ര​ക്ഷി​ച്ച​ത് തി​മിം​ഗ​ല​ത്തി​ന്‍റെ ശി​ല്പം! കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ തി​മിം​ഗ​ല​ത്തി​ന്‍റെ വാ​ൽ. ഇ​ന്ന​ലെ അ​തി​രാ​വി​ലെ​യാ​ണു സം​ഭ​വം. സ​മ​യം പാ​തി​രാ ക​ഴി​ഞ്ഞു.

റോ​ട്ട​ർ ഡാം ​പ​ട്ട​ണ​ത്തി​ൽ​നി​ന്നും സ്പീ​ക്ക​നീ​ന്‍റെ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള അ​വ​സാ​ന ട്രി​പ്പാ​യി​രു​ന്നു അ​ത്. യാ​ത്ര​ക്കാ​ർ ആ​രു​മി​ല്ല. ഡ്രൈ​വ​ർ മാ​ത്രം. പ​ക്ഷേ സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കു​ന്ന​തി​നു പ​ക​രം ട്രെ​യി​ൻ മു​ന്പോ​ട്ടു കു​തി​ച്ചു. പാ​ള​ത്തി​ന്‍റെ അ​വ​സാ​നം ഒ​രു പു​ഴ​യാ​ണ്.

പു​ഴ​യി​ൽ ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന തി​മിം​ഗ​ല വാ​ലി​ന്‍റെ ര​ണ്ടു കൂ​റ്റ​ൻ ശി​ല്പ​ങ്ങ​ൾ. അ​തി​ലൊ​ന്നി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് മെ​ട്രോ​യു​ടെ മു​ൻ​ഭാ​ഗം പ​റ​ന്നു​ക​യ​റി​യ​ത്.

ഭാ​ഗ്യം! മെ​ട്രോ വാ​ലി​ൽ ക​യ​റി​നി​ന്നു. ഡ്രൈ​വ​ർ പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ട്രെ​യി​ൻ എ​ന്തു​കൊ​ണ്ടു സ്റ്റേ​ഷ​നി​ൽ നി​ൽ​ക്കാ​തെ മു​ന്പോ​ട്ടു കു​തി​ച്ചു എ​ന്ന​തി​നു ഡ്രൈ​വ​ർ​ക്ക് ഉ​ത്ത​ര​മി​ല്ല.

തി​മിം​ഗ​ല​ത്തി​ന്‍റെ വാ​ലി​ൽ​നി​ന്ന് മെ​ട്രോ​യെ ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.വി​ചി​ത്ര​മാ​യ കാ​ര്യം മ​റ്റൊ​ന്നാ​ണ്. ഈ ​ശി​ല്പ​ത്തി​ന്‍റെ പേ​ര് ’തി​മിം​ഗ​ല​ത്തി​ന്‍റെ വാ​ലാ​ൽ ര​ക്ഷി​ക്ക​പ്പെ​ട്ട​ത്’ എ​ന്നാ​ണ്!!

ഈ ​ശി​ല്പം ര​ചി​ച് മാ​ർ​ട്ടെ​ൻ സ്ട്രൂ​യി​സ് പ​റ​ഞ്ഞ​ത്, വാ​ലി​ന്‍റെ ശ​ക്തി അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു എ​ന്നാ​ണ്. മ​റ്റേ വാ​ലി​ലാ​ണു ട്രെ​യി​ൻ ക​യ​റി​യി​രു​ന്ന​തെ​ങ്കി​ൽ അ​തു മാ​ര​ക​മാ​യേ​നെ.

Related posts

Leave a Comment