വിവാഹിതയാണെന്ന കാര്യം സുരഭി മറച്ചുവയ്ക്കുന്നതെന്തിനാണ്? രണ്ടുവര്‍ഷം മുമ്പ് ഗുരുവായൂരില്‍വച്ച് വിവാഹം കഴിച്ച വിപിനെക്കുറിച്ച് നടി ഒന്നും മിണ്ടാത്തതെന്തേ? വീട്ടില്‍ അമ്മയും സഹോദരങ്ങളും മാത്രമേയുള്ളുവെന്ന് സുരഭി

sദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയെ അഭിനന്ദിക്കുന്ന തിരക്കിലാണ് ഏവരും. ഒരുദിവസം കൊണ്ട് സ്റ്ററായി മാറിയ സുരഭിയുടെ ഇന്റര്‍വ്യു ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. സോഷ്യല്‍മീഡിയയിലും സുരഭിമയം തന്നെ. ദേശീയ അവാര്‍ഡ് ലഭിച്ചിട്ടും പല ഇന്റര്‍വ്യൂകളിലും സുരഭി എന്തുകൊണ്ടാണ് ഭര്‍ത്താവിനെ കുറിച്ച് ഒന്നും മിണ്ടാത്തതെന്ന സംശയത്തിലാണ് സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം. അടുത്തിടെ നടന്ന പല അഭിമുഖങ്ങളിലും സുരഭി കല്യാണം കഴിഞ്ഞ കാര്യം വെളിപ്പെടുത്തുക പോലും ചെയ്തില്ലെന്നു മാത്രമല്ല വീട്ടില്‍ അമ്മയും സഹോദരങ്ങളുമേയുള്ളുവെന്നും പറയുന്നു.
s2
രണ്ടരവര്‍ഷം മുമ്പാണ് സുരഭിയുടെ കല്യാണം നടക്കുന്നത്. എം80 മൂസ എന്ന പരമ്പരയുടെ തുടക്കത്തിലായിരുന്നു വിപിനെ അവര്‍ വിവാഹം കഴിക്കുന്നത്. ഗുരുവായൂരില്‍ വച്ചായിരുന്നു വരണമാല്യം ചാര്‍ത്തിയത്. ങ80 മൂസയിലെ അണിയറ പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇതിനുശേഷം ഒരിക്കല്‍പ്പോലും വിപിനെ ലൈംലൈറ്റില്‍ കണ്ടിട്ടില്ലെന്നതാണ് ഇരുവരും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുണ്ടെന്ന സംശയത്തിലേക്ക് സോഷ്യല്‍മീഡിയയെ എത്തിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. എന്നിട്ടും കാര്യമായ പ്രതികരണത്തിന് സുരഭി തുനിഞ്ഞിട്ടില്ല. വിവാഹം നടന്ന കാര്യം സുരഭി എന്തിനാണ് മറച്ചുവയ്ക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍മോഹര്‍, അയാളും ഞാനും തമ്മില്‍, പുതിയ മുഖം, കഥ തുടരുന്നു, കാഞ്ചീപുരത്തെ കല്യാണം, തത്സമയം ഒരു പെണ്‍കുട്ടി, ബാങ്കിങ് ഹൗര്‍സ് 10 ടു 4, ഏഴു സുന്ദര രാത്രികള്‍, ദ ട്രെയിന്‍, നമുക്ക് പാര്‍ക്കാന്‍, തുടങ്ങി സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന ചിത്രത്തില്‍ വരെ സുരഭിയുടെ അഭിനയം ശ്രദ്ധേയമാണ്. നിരവധി ടിവി പരമ്പരകളിലും സുരഭിയുടേതായി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

Related posts