ഒരിക്കല്‍ യുവാക്കളെ മയക്കി കോടികള്‍ സമ്പാദിച്ച സൗന്ദര്യം; ഇന്ന് മയക്കുമരുന്നു കേസിലെ പ്രതിയും ആര്‍ക്കും വേണ്ടാത്തവളും; ഗ്ലാമര്‍ താരം തെരേസ ഹ്ളുസ്‌കോവയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

യുവാക്കളെ ആകര്‍ഷിച്ച ഗ്ലാമര്‍ താരം തെരേസ ഹ്ളുസ്‌കോവയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്. ജയിലിലാകുന്നതിന് മുമ്പ് സോഷ്യല്‍മീഡിയയില്‍ തിളങ്ങും താരമായിരുന്നു. പക്ഷേ, വിധിവന്ന് ശിക്ഷിക്കപ്പെട്ടപ്പോള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായി.മയക്കുമരുന്ന് കടത്തുകേസില്‍ എട്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ച തെരേസ ഹ്ളുസ്‌കോവയുടേതാണ് ഈ അവസ്ഥ. ഇപ്പോള്‍ ആരാധകര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.

സൗന്ദര്യം കൊണ്ട് ലോകത്തെ മുഴുവന്‍ ഈ ഇരുപത്തിമൂന്നുകാരി കൈയിലെടുത്തിരുന്നു. ആരാധകരാവാന്‍ ആള്‍ക്കാര്‍ ക്യൂ നിന്നു. സൗന്ദര്യംകൊണ്ട് ബാങ്ക് ബാലന്‍സും വര്‍ദ്ധിപ്പിച്ചു. അങ്ങനെ കാത്തുനില്‍ക്കുമ്പോഴാണ് പാകിസ്താനില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പിടിയിലായത്.

വിമാനത്താവളത്തില്‍ നിന്ന് പിടിയിലാകുമ്പോള്‍ എട്ടര കിലോഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. ചോദ്യംചെയ്തപ്പോള്‍ മോഡലിംഗ് ജോലിക്കാണ് പാകിസ്താനില്‍ എത്തിയതെന്നും മയക്കുമരുന്നിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആരോ തന്റെ ബാഗില്‍ മനഃപൂര്‍വം വയ്ക്കുകയായിരുന്നു എന്നുമാണ് പറഞ്ഞത്. ലെഗേജിനുള്ളിലെ പ്രതിമകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. പക്ഷേ, ഇത് കോടതിയില്‍ തെളിയിക്കാന്‍ തെരേസയ്ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

Related posts