എല്ലാവരും ഉറങ്ങിയ ആ രാത്രി കൊച്ചിയില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങള്‍. ഭാവനയെ തട്ടിക്കൊണ്ടുപോകാന്‍ പ്ലാനിട്ട സംഘം നടിയുടെ സകല ചലനങ്ങളും രണ്ടു ദിവസമായി നിരീക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തൃശൂരില്‍ നടക്കുന്ന ഷൂട്ടിംഗിനുശേഷം രാത്രിയോടെയാണ് ഭാവന ഡ്രൈവര്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. അത്താണി മുതല്‍ പള്‍സര്‍ സുനി ഉള്‍പ്പെടുന്ന സംഘം ഇവര്‍ക്കു പുറകെ കൂടി. മറ്റൊരു കാറില്‍ സംശയമുണ്ടാകാത്തത്ര ദൂരത്തിലായിരുന്നു യാത്ര. അത്രയൊന്നും ആള്‍പ്പാര്‍പ്പില്ലാത്ത അത്താണിയില്‍വച്ച് ഭാവനയുടെ വണ്ടിയില്‍ കയറുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പാലാരിവട്ടം വരെ ഉപദ്രവം തുടര്‍ന്നെന്നാണു നടി പോലീസിനു നല്കിയ മൊഴി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തില്‍ കടന്നുകളഞ്ഞു.
അക്രമികള്‍ കടന്നുകളഞ്ഞയുടന്‍ നടി കാക്കനാട്ടെ സംവിധായകന് ലാലിന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. പാതിരാത്രിയില്‍ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ ഭാവനയെ കണ്ട് ലാലും കുടുംബവും ഞെട്ടിപ്പോയി. എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് പൊട്ടിക്കരച്ചിലായിരുന്നു നടിയുടെ മറുപടി. കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയ ലാല്‍ സംഭവങ്ങള്‍ പോലീസിനെ അറിയിക്കാമെന്ന് പറഞ്ഞു. എന്നാല്‍ മാനഹാനി ഓര്‍ത്ത് ഭാവന ആദ്യം എതിര്‍ത്തെങ്കിലും ലാല്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി.
വെറുതെവിട്ടാല്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുമെന്നും എന്തു സംഭവിച്ചാലും തങ്ങളും സിനിമാലോകവും ഭാവനയ്ക്കൊപ്പമുണ്ടാകുമെന്നും ലാല്‍ പറഞ്ഞതോടെ കേസുമായി മുന്നോട്ടു പോകുകയായിരുന്നു. അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു നടി പോലീസിനു മൊഴി നല്കി. സംഭവവുമായി ബന്ധപ്പെട്ട് െ്രെഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടി. സിനിമലോകം മുഴുവനും ഭാവനയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.