വാ​ട്സ​പ്പ് വ​ഴി നി​ര​ന്ത​രം അ​ശ്ലീ​ല​ വീ​ഡി​യോ​ക​ൾ! പരാതിയുമായി സ്ത്രീ; കുടുങ്ങിയത് ആലപ്പുഴ ഹരിപ്പാട് സ്വദേശി

പ​ത്ത​നം​തി​ട്ട: വാ​ട്സാ​പ്പി​ലൂ​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ച യു​വാ​വി​നെ പ​ത്ത​നം​തി​ട്ട സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി.

ത​ന്‍റെ ഫോ​ണി​ലേ​ക്ക് നി​ര​ന്ത​രം ഇ​ത്ത​രം വീ​ഡി​യോ​ക​ൾ അ​യ​ക്കു​ന്ന​താ​യു​ള്ള സ്ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യാ​യ ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് സ്വ​ദേ​ശി കു​ടു​ങ്ങി​യ​ത്.

കാ​ർ​ത്തി​ക​പ്പ​ള്ളി ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി ക​ണി​മം​ഗ​ല​ത്ത് മു​കേ​ഷാ(37)​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​ട്സാ​പ്പ് ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​വി. ര​മേ​ശ്‌ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ദ​ഗ്ധ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​യാ​ളെ ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്ഐ സു​നി​ൽ കു​മാ​ർ, എ​എ​സ്ഐ പ്ര​ദീ​പ്‌ കു​മാ​ർ, എ​സ്‌​സി​പി​മാ​രാ​യ ശ്രീ​കു​മാ​ർ, ഹ​രീ​ഷ് കു​മാ​ർ, ജെ. ​രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment