മുംബൈ: വാട്സ്ആപ്പിൽ പുത്തൻ ഫീച്ചറുകളെത്തുന്നു. ഫോണിലെ കോണ്ടാക്ടിലേക്ക് സേവ് ചെയ്യാതെതന്നെ വാട്സ് ആപ്പ് സേവനം ലഭ്യമായ നന്പരിലേക്ക് ചാറ്റ് ചെയ്യുന്നതിനുള്ള പോപ് അപ് മെനു ഫീച്ചറാണ് ആപ്പിൽ വരാനിരിക്കുന്നത്.
നിലവിൽ ഒരു നന്പറിലേക്ക് വാട്സ്ആപ്പിലൂടെ ചാറ്റ് ചെയ്യുന്നതിന് ആ നന്പർ കോണ്ടാക്ടിലേക്ക് സേവ് ചെയ്യേണ്ടതുണ്ട്. പുതിയ ഫീച്ചർ വരുന്നതോടെ ഈ അസൗകര്യം മാറിക്കിട്ടും.
ചാറ്റിനു വെളിയിലും വോയിസ് മെസേജ് കേൾക്കുന്നതിനുള്ള ഒൗട്ട് ഓഫ് ചാറ്റ് പ്ലേ ബാക്ക് ഫീച്ചർ, വോയിസ് മെസേജ് റിക്കാർഡ് ചെയ്യുന്നതിനിടെ പോസ് ചെയ്യുന്നതിനും വീണ്ടും ആരംഭിക്കുന്നതിനുമുള്ള ഫീച്ചർ,
റിക്കാർഡ് ചെയ്ത വോയിസ് മെസേജ് അയയ്ക്കുന്ന മുന്പ് കേൾക്കുന്നതിനുള്ള ഡ്രാഫ്റ്റ് പ്രിവ്യു ഫീച്ചർ,
ഇടയ്ക്കുവച്ച് നിർത്തിയ ശബ്ദ സന്ദേശങ്ങൾ നിർത്തിയിടത്തുനിന്ന് വീണ്ടും കേൾക്കുന്നതിനുള്ള റിമെന്പർ പ്ലേ ബാക്ക് ഫീച്ചർ,
ഫോർവേർഡ് വോ യിസ് മെസേജുകളും അതിവേഗം പ്ലേ ചെയ്തു കേൾക്കുന്നതിനുള്ള ഫീച്ചർ തുടങ്ങിയവയും ഉടൻ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാകും.