വാട്സാപ്പില്‍ പുതിയ പരിഷ്കാരങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമായതാകും എന്നാണ് പുറത്തുവരുന്ന വിവരം. വാടസ്ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സഹായിക്കുന്ന റീകോള്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന വിവരം വാട്സ്ആപ്പ് ഔദ്യോഗികമായിതന്നെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ മറ്റൊരു ഫീച്ചര്‍ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് പുതിയ വിവരം.
ഏവരും കാത്തിരുന്ന ഗ്രൂപ്പ് വോയ്സ് കോള്‍ സൗകര്യമാണ് അത്. നിലവില്‍ വീഡിയോ കോള്‍, വോയ്സ് കോള്‍ സംവിധാനങ്ങള്‍ വാട്സ്ആപ്പിലുണ്ട്. ഗ്രൂപ്പ് വോയ്സ് കോള്‍ സൗകര്യം കൂടിയെത്തുന്നതോടെ വാട്സ്ആപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്കെത്തും. വാബീറ്റ ഇന്‍ഫോ ഡോട്ട് കോം ആണ് ഈ വിവരം ആദ്യമായി പുറത്ത് വിട്ടത്. എന്തായാലും ഉപയോക്താക്കള്‍ക്ക് സന്തോഷം പകരുന്നതാണ് വാര്‍ത്തകള്‍.