ന്യൂഡൽഹി: ആരിൽനിന്നാണ് സന്ദേശം തുടക്കമിട്ടതെന്നു കാണാൻ അവസരമുണ്ടാക്കിയാൽ വാട്സ്ആപിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നു ഫേസ്ബുക്ക് കന്പനി.
വ്യാജവും ദുരുദ്ദേശ്യപരവുമായ സന്ദേശങ്ങളുടെ ഉറവിടം അറിയാൻ സൗകര്യം ഒരുക്കണമെന്ന ഇന്ത്യാ ഗവൺമെന്റിന്റെ ആവശ്യം നിരാകരിക്കുന്നതാണ് വാട്സ്ആപ്പിന്റെ ഉടമകളായ ഫേസ്ബുക്കിന്റെ നിലപാട്.
കന്പനി ഇന്ത്യയിൽ ശാഖ തുടങ്ങുകയും ഉറവിടം അറിയാൻ സൗകര്യമൊരുക്കുകയും വേണമെന്നു കേന്ദ്ര ഐടി-നിയമമന്ത്രി രവിശങ്കർ പ്രസാദ് വാട്സ്ആപ് സിഇഒ ക്രിസ് ഡാനിയേൽസിനോട് ആവശ്യപ്പെട്ടിരുന്നു.