ചേർത്തല: വാട്സ്ആപ്പ് ഗ്രുപ്പിലേക്കു അശ്ലീല ദൃശ്യം അയച്ച് സെക്രട്ടേറിയറ്റ് ജീവനക്കാരൻ വിവാദത്തിലായി. ചേർത്തല ഓട്ടോകാസ്റ്റിനു സമീപമുള്ള യുവ ഉദ്യോഗസ്ഥൻ ആണ് വാർത്തകൾ മാത്രം എന്ന ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ബുധനാഴ്ച പകൽ ജോലിസമയത്തു വൈകുന്നേരം നാലോടെ പോസ്റ്റ് ചെയ്തത്. മാധ്യമ പ്രവർത്തകരും കുടുംബാംഗങ്ങളും ഉൾപ്പെട്ട ഗ്രൂപ്പിലേക്ക് എത്തിയ ദൃശ്യത്തിനെതിരെ അംഗങ്ങളുടെ പ്രതികരണം ഉണ്ടായിട്ടും ദൃശ്യം പിൻവലിക്കാൻ തയാറായില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഗ്രൂപ്പിലെ മറ്റംഗങ്ങൾ.
വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീലം; സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരേ പരാതി; ദൃശ്യത്തിനെതിരേ പരാതി പറഞ്ഞിട്ടും ഇയാൾ ഇത് മാറ്റാൻ തയാറായില്ലെന്ന് ഗ്രൂപ്പ് അംഗങ്ങൾ
