ഉ​പ​യോ​ക്താ​ക്ക​ൾ സ​ന്തോ​ഷം ന​ൽ​കു​ന്ന വാ​ർ​ത്ത​യു​മാ​യി മെ​റ്റ; വാ​ട്ട്സ്ആ​പ്പ് സു​ര​ക്ഷ ഇ​ര​ട്ടി​യാ​ക്കി


ക​ലി​ഫോ​ർ​ണി‌​യ: ആ​ഗോ​ള​ത​ല​ത്തി​ല്‍ വാട്ട്സ്ആപ്പ് ഉ​പ​യോ​ഗി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു സ​ന്തോ​ഷം പ​ക​രു​ന്ന വാ​ര്‍​ത്ത​യു​മാ​യി മെ​റ്റ.

സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാട്ട്സ്ആപ്പ് കോ​ളി​ല്‍ ഐ​പി അ​ഡ്ര​സ് സം​ര​ക്ഷി​ക്കു​ന്ന ഫീ​ച്ച​റാ​ണ് ക​മ്പ​നി ഇ​പ്പോ​ള്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ കോ​ളി​ലു​ള്ള വ്യ​ക്തി​ക്കു നി​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​നും ഐ​പി അ​ഡ്ര​സും ക​ണ്ടെ​ത്താ​നാ​കി​ല്ലെ​ന്ന് ചു​രു​ക്കം. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ഫീ​ച്ച​ര്‍ ബീ​റ്റാ വേ​ര്‍​ഷ​നി​ലാ​ണ് നി​ല​വി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാ വേ​ര്‍​ഷ​നി​ലു​മു​ള്ള ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ഫീ​ച്ച​ർ ല​ഭി​ക്കു​മെ​ന്നും അ​റി​യി​പ്പി​ലു​ണ്ട്. പ്രൈ​വ​സി സെ​റ്റിം​ഗ്‌​സി​ലാ​ണ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച പു​ത്ത​ന്‍ ഫീ​ച്ച​ര്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ട്‌​സാ​പ്പ് കോ​ളു​ക​ള്‍ എ​ന്‍​ഡ് ടു ​എ​ന്‍​ഡ് എ​ന്‍​ക്രി​പ്റ്റ​ഡ് ആ​ക്കു​മെ​ന്നും ക​മ്പ​നി ഇ​റ​ക്കി​യ അ​റി​യി​പ്പി​ലു​ണ്ട്.

ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ ന​മ്പ​റു​ക​ളി​ല്‍​നി​ന്ന് ഒ​രേ ഡി​വൈ​സ് ഉ​പ​യോ​ഗി​ച്ചു​ത​ന്നെ ലോ​ഗി​ന്‍ ചെ​യ്യാ​വു​ന്ന ഫീ​ച്ച​ര്‍ ഏ​താ​നും ദി​വ​സം മു​ന്പ് വാ​ട്‌​സാ​പ്പ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment