കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്സ് ആപ് സന്ദേശം പോസ്റ്റ് ചെയ്തെന്ന കേസ് റദ്ദാക്കാൻ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ(കെഎസ്ആർടിസി) തിരുവനന്തപുരം കാട്ടാക്കട ഡിപ്പോ ജീവനക്കാരായ കിരണ്‍ ലാൽ, വിജുകുമാർ എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളവിതരണം മുടങ്ങിയതിനെ തുടർന്ന് ഇവർ ജീവനക്കാരുടെ വാട്സ് ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശം പോസ്റ്റ് ചെയ്തെന്നാണ് കേസ്. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. തുടർന്നാണ് കേസ് റദ്ദാക്കാൻ ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.