ടീം ഇന്ത്യയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തി കുംബ്ലെയുടെ പടയൊരുക്കം ; ടീമിനുള്ളില്‍ ആഭ്യന്തര കലഹം പാരമ്യതയിലെത്തിയെന്നു സൂചന

kumbleമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മിലുള്ള കലഹം പാരമ്യതയിലെത്തിയെന്നു വിവരം. ഇന്ത്യന്‍ ടീമംഗങ്ങള്‍ ഉള്‍പ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ കുംബ്ലെ ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് പുതിയ വാര്‍ത്ത. വിരാട് കോലിക്കെതിരെ ചില താരങ്ങള്‍ നടത്തിയ പരാമര്‍ശങ്ങളും കുംബ്ലെ ചോര്‍ത്തി നല്‍കിയതായാണ് സൂചന.ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനില്‍ കുംബ്ലെയും അദ്ദേഹത്തിന്റെ വിശ്വസ്തരായ മാധ്യമസുഹൃത്തുക്കളും ഉള്‍പ്പെടുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് കുംബ്ലെ ഉണ്ടാക്കിയതായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലെ രഹസ്യങ്ങള്‍ കുംബ്ലെ ആ ഗ്രൂപ്പിലേക്കാണ് ചോര്‍ത്തി നല്‍കിയതെന്നും ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. കുംബ്ലെയുടെ പരിശീലന രീതിയോടു യോജിച്ചു പോവാനാവില്ലെന്ന് കഴിഞ്ഞ ദിവസം വിരാട് കോഹ് ലി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് പ്രശ്‌നത്തിന്റെ രൂക്ഷത പുറംലോകമറിഞ്ഞത്.

ടീമിലെ മുതിര്‍ന്ന താരങ്ങളും കുംബ്ലെക്കെതിരെ തിരിഞ്ഞിരുന്നു. അതേസമയം ചാമ്പ്യന്‍സ് ട്രോഫിയോടെ കാലാവധി അവസാനിക്കുന്ന കുംബ്ലെക്ക് പകരം പരിശീലകനെ തേടി ബി.സി.സി.ഐ അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കുംബ്ലെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയത്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍.

Related posts