വാട്‌സ് ആപ്പിന്റെ ഓരോ അപ്‌ഡേഷനുകളും ആളുകള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. നിലവില്‍ വാട്‌സാപ്പില്‍ വിഡിയോയോ സന്ദേശങ്ങളോ വന്നാല്‍ നോട്ടിഫിക്കേഷനായി മാത്രമേ കാണിക്കൂ. കൂടുതല്‍ അറിയണമെങ്കില്‍ ഫോണിന്റെ ലോക്ക് തുറന്നു പോകണം. എന്നാല്‍ പുതിയ അപ്‌ഡേഷനില്‍ വരുന്ന വിഡിയോകളുടെ ചെറു പ്രിവ്യു ഫോണ്‍ ലോക്കായിരിക്കുമ്പോള്‍ തന്നെ കാണാനാകും. ഏത് വിഡിയോയും പ്രിവ്യു കണ്ട് ഡൗണ്‍ലോഡ് ചെയ്യണോ എന്നത് തീരുമാനിക്കാനും കഴിയും. വിഡിയോ ഡൗണ്‍ലോഡിലുള്ള ആവര്‍ത്തനം ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ ഉപകാരപ്രദമാകുമെന്നാണ് സൂചന.
എന്നാല്‍ വാട്‌സാപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ കെണിയാകാന്‍ സാധ്യതയുണ്ട്. പൊതുവേദികളില്‍ നിങ്ങള്‍ അപമാനിതരാകാനുള്ള സാധ്യതയാണ് പുതിയ വാട്‌സാപ് അപ്‌ഡേഷന്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ ലോക്കായി ഇരുന്നാലും വരുന്ന വിഡിയോകള്‍ കാണുന്ന വിധമാണ് വാട്‌സാപിന്റെ അപ്‌ഡേഷന്‍.സുഹൃത്തുക്കള്‍ തമ്മിലും മറ്റും അശ്ലീല വിഡിയോകള്‍ അയയ്ക്കുന്നവര്‍ക്ക് വലിയ പൊല്ലാപ്പായി മാറും ഈ അപ്‌ഡേഷന്‍. വാട്‌സാപ്പിന്റെ ഈ അപ്‌ഡേഷനെക്കുറിച്ച് WABetaInfo ആണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
iOS 2.18.102.5 വെര്‍ഷനിലായിരിക്കും വിഡിയോ പ്രിവ്യു അപ്‌ഡേഷനുണ്ടാകുകയെന്നും അവര്‍ വ്യക്തമാക്കുന്നു. ആപ്പ്‌സ്റ്റോറുകളില്‍ വൈകാതെ ഇത് ലഭ്യമായി തുടങ്ങും. ത്തരം പുഷ് നോട്ടിഫിക്കേഷനുകള്‍ പാരയാകുമെന്ന് കരുതുന്നവര്‍ക്ക് രക്ഷപ്പെടാനും മാര്‍ഗ്ഗമുണ്ട്. നോട്ടിഫിക്കേഷന്‍ സെറ്റിങ്‌സില്‍ പോയി മാറ്റങ്ങള്‍ വരുത്തിയാലാണ് അത് സാധ്യമാവുക. ലഭിക്കുന്ന സന്ദേശങ്ങളുടെ പ്രിവ്യു കാണേണ്ടതില്ലെന്ന് നോട്ടിഫിക്കേഷന്‍ സെറ്റിംങ്‌സില്‍ വ്യക്തമാക്കിയാല്‍ പൊല്ലാപ്പില്‍ നിന്നും രക്ഷപ്പെടാം. എന്തായാലും പലര്‍ക്കും അമളി പറ്റാനുള്ള സാധ്യതയാണ് സംജാതമായിരിക്കുന്നത്.