ന്യൂയോര്‍ക്ക്: അബദ്ധത്തില്‍ അയച്ച വാട്സ്ആപ് മെസേജുകള്‍ സൃഷ്ടിക്കുന്ന പുകിലുകള് ചില്ലറയല്ല. എന്നാല്‍ വാട്സ്ആപ് ഉപഭേക്താക്കള്‍ നേരിടുന്ന ഈ പ്രശ്നത്തിനും ഇനി പരിഹാരമാകുന്നു. അയച്ച മെസേജുകള്‍ എഡിറ്റ് ചെയ്യാനും തിരിച്ചുവിളിക്കാനുമുള്ള പുതിയ ഫീച്ചറുമായി വാട്സ്ആപ് എത്തുവെന്നാണ് ടെക് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ഇതിനുസരിച്ച് മെസേജ് തിരിച്ചുവിളിക്കുമ്പോള്‍ കിട്ടുന്നയാളുടെ വാട്സ്ആപ്പില്‍ നിന്നും മെസേജ് അപ്രത്യക്ഷമാകുമെന്നാണ് റിപ്പോര്‍ട്ട്.ഡബ്ല്യൂഎ ബീറ്റ് ഇന്‍ഫോ ടെക് എന്ന സൈറ്റാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഐഒഎസ് 2.17.1.1869 ബീറ്റ വേര്‍ഷനില്‍ പുതിയ ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.