നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ…എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ; വാട്‌സ് ആപ്പിലൂടെയുള്ള പുതിയ തട്ടിപ്പ് വ്യാപകമാവുന്നു;സൂക്ഷിച്ചില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് കാലിയാകും…

വാട്‌സ് ആപ്പിലൂടെ പുതിയ തട്ടിപ്പ് വ്യാപകമാവുന്നു. നമ്മുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് മറ്റുള്ളവര്‍ കാണുന്നതിനനുസരിച്ച് നമുക്ക് പണം ലഭിക്കുമെന്നുള്ള മെസേജുകളിലൂടെയാണ് ആളുകളെ തട്ടിപ്പിനിരയാക്കുന്നത്.

‘നിങ്ങളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ 30ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ ?? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ’ എന്ന വാചകങ്ങളുള്ള സ്റ്റാറ്റസിലൂടെയാണ് തട്ടിപ്പ്.

സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക. അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.

തുടര്‍ന്ന് ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിംഗ് വിവരങ്ങള്‍ ശേഖരിച്ച് ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. ഈ രീതിയിലുള്ള തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്നറിയിച്ചു കൊണ്ട് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇറങ്ങിയിട്ടുണ്ട്.

കേരളാപോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്…

തട്ടിപ്പിന്റെ പുതുവഴികള്‍:
സ്റ്റാറ്റസിലൂടെ പണമുണ്ടാക്കാം
എന്ന രീതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം
സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാന്‍ അവസരം എന്ന രീതിയില്‍ വാട്‌സ് ആപ്പിലൂടെ ധാരാളം സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ പേജുള്ള ഒരു വെബ്സൈറ്റിലേക്കാണ് പോവുക.

അതില്‍ നിങ്ങള്‍ വാട്സ്ആപ്പില്‍ ഷെയര്‍ ചെയ്യുന്ന സ്റ്റാറ്റസുകള്‍ 30 ല്‍ കൂടുതല്‍ ആളുകള്‍ കാണാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ നേടാം എന്നാണ് നല്‍കിയിരിക്കുന്നത്.

പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്താല്‍ , ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നുമാണ് വെബ്സൈറ്റില്‍ അറിയിച്ചിരിക്കുന്നത്.

ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ബാങ്കിങ് വിവരങ്ങള്‍ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കാനുമാണ് സാധ്യത. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക.

https://www.facebook.com/story.php?story_fbid=3280563425372457&id=124994060929425

Related posts

Leave a Comment