നാദാപുരം: സോഷ്യല്‍ മീഡിയയില്‍ വീട്ടമ്മക്കെതിരേ അപകീര്‍ത്തികരമായ വ്യാജ പ്രചാരണം നടത്തിയ സംഭവത്തില്‍ നാദാപുരം പോലീസ് കേസെടുത്തു. ഇയ്യങ്കോട് സ്വദേശി മഠത്തില്‍ അസീസിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. യുവതിയെ കുറിച്ച് ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറിലും, കല്ലാച്ചി മേഖലയിലെ വിവിധ ഗ്രൂപ്പുകളിലും അസീസ് സന്ദേശങ്ങള്‍ അയച്ചത്.
വാട്സാപ്പിലൂടെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ചെന്ന് കാണിച്ച് വീട്ടമ്മ നാദാപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് വീട്ടമ്മയുടെ പരാതി കോടതിക്ക് കൈമാറുകയും നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ അനുമതിയോടെ കേസെടുക്കുകയുമായിരുന്നു. പ്രതിയെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പോലീസ് അറിയിച്ചു.