ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കുമെന്ന് ഗൂഗിൾ.
ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവർത്തിക്കുകയുള്ളുവെന്നും ഗൂഗിൾ വ്യക്തമാക്കി.
യുട്യൂബ് അടക്കമുള്ള ഗൂഗിൾ സേവനങ്ങൾക്ക് നിർദേശങ്ങൾ ബാധകമാക്കുമെന്നും ഗൂഗിൾ വൃത്തങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.
അതേസമയം, ഐടി മാർഗനിർദേശങ്ങളോട് വിയോജിച്ച് വാട്ട്സ്ആപ്പ് രംഗത്തെത്തി. നയം സ്വകാര്യതയ്ക്ക് തടസമെന്ന നിലപാടിലാണ് വാട്ട്സ്ആപ്പ്.
എന്നാൽ ഐടി നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ചില വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതായും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിന് അനുവദിച്ച മൂന്നുമാസത്തെ സമയം ചൊവ്വാഴ്ചയാണ് അവസാനിച്ചത്.
ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ മുൻനിര മാധ്യമങ്ങൾ കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശം ഇതുവരെ നടപ്പാക്കിയിട്ടില്ല.
പുതിയ നിയമം ഇന്നു പ്രാബല്യത്തിൽ എത്തുന്നതോടെ മാർഗനിർദേശം പാലിക്കാത്ത സമൂഹമാധ്യമങ്ങളുടെ ഭാവി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.