വാട്‌സ് ആപ്പിന് പുതിയതായി അവതരിപ്പിച്ച ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ നിങ്ങള്‍ ആക്ടിവേറ്റ് ചെയ്‌തോ? എങ്കില്‍ ഇക്കാര്യങ്ങള്‍കൂടി അറിഞ്ഞോ. വാട്‌സ്ആപ്പ് ഒടുവില്‍ അവതരിപ്പിച്ച ടു സ്‌റ്റെപ്പ് വേരിഫിക്കേഷനെക്കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ടെക് വിദഗ്ധര്‍. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് വാട്‌സ്ആപ്പ് ടു സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചത്. എന്നാല്‍ ടു സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതോടു കൂടി നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.
വാട്‌സ്ആപ്പ് നഷ്ടപ്പെടും
ടു സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ ഒരു പാസ് കോഡ് നല്‍കിയാണ് ആക്ടിവേറ്റ് ചെയ്യുന്നത്. അതിനു ശേഷം ഒരു ഇ മെയില്‍ അഡ്രസ് കൂടി നല്‍കണം. ഇത് ഓപ്ഷണലാണ്. പക്ഷെ എന്തെങ്കിലും കാരണത്താല്‍ പാസ് കോഡ് മറന്നു പോയാല്‍ ബാക്കപ്പ് മെയില്‍ അയയ്ക്കുന്നത് ഇമെയിലിലേക്കാവും. എന്നാല്‍ പാസ് കോഡ് മറന്നുപോകുകയും ബാക്കപ്പ് ഇമെയില്‍ ലഭിയ്ക്കാതിരിക്കുകയും ചെയ്താല്‍ ഏഴ് ദിവസത്തിനുള്ളില്‍ വാട്‌സ്ആപ്പ് ഡിലീറ്റാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ 30 ദിവസത്തിനുള്ളില്‍ വേരിഫിക്കേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ആകുകയും പഴയ ചാറ്റുകള്‍ നഷ്ടപ്പെടുകയും ചെയ്യും.
പോപ്പ് അപ്പ് മെസേജുകള്‍
ടു സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതോടെ വാട്‌സ്ആപ്പില്‍ സ്ഥിരമായി പോപ്പ് അപ്പ് മെസേജുകള്‍ വന്നുകൊണ്ടിരിയ്ക്കും. പാസ്‌കോഡ് മറന്നുപോകാതിരിക്കാന്‍ ആപ്പ് ഇടയ്ക്കിടെ പാസ് കോഡ് ആവശ്യപ്പെടും. ഇത് ഒഴിവാക്കുന്നതിനായി നിലവില്‍ വാട്‌സ്ആപ്പില്‍ ഓപ്ഷനില്ല.
ഇ മെയിലിന് ഭീഷണി
പാസ് കോഡ് മറന്നുപോയാല്‍ ടു സ്‌റ്റെപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി ഇമെയില്‍ അഡ്രസ് നല്‍കേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇ മെയില്‍ വാട്‌സ് ആപ്പ് വെരിഫൈ ചെയ്തതല്ലാത്തതിനാല്‍ എന്തെങ്കിലും കാരണത്താല്‍ അഡ്സ്ര് തെറ്റായാണ് നല്‍കിയിരിക്കുന്നതെങ്കില്‍ അത് വെരിഫിക്കേഷനെ ബാധിക്കും. മാത്രമല്ല വാട്‌സ് ആപ്പിന്‍റെ പേരിലുള്ള വ്യാജ മെയിലുകളും അതുവഴി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്. ബാക്കപ്പിനായി നല്‍കുന്ന ഇമെയിലിലേക്ക് പരസ്യതാത്പര്യമുള്ള മെയിലുകള്‍ വരാനുള്ള സാധ്യതയും ഉണ്ട്.
ഇത്രയും അറിഞ്ഞിട്ടും ടു സ്‌റ്റൈപ്പ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യണമെന്നുണ്ടോ? ഇതാ ആ സ്‌റ്റൈപ്പുകള്‍
1. വാട്‌സ് ആപ്പിന്‍റെ ഓപ്ഷനില്‍ സെറ്റിംഗ് സെലക്ട് ചെയ്യുക
2. സെറ്റിംഗിലെ അക്കൗണ്ട് എന്ന ഓപ്ഷനിലാണ് ടു സ്‌റ്റെപ്പ് വേരിഫിക്കേഷന്‍.
3. ആദ്യം പാസ് കോഡും പിന്നീട് ഇമെയില്‍ അഡ്രസും നല്‍കിയാല്‍ ടു സ്‌റ്റൈപ്പ് വേരിഫിക്കേഷന്‍ ആക്ടിവേറ്റ് ആകും.