ബംഗളുരു: ജനപ്രീതിയിൽ ഏറെ മുന്നിലായ വാട്സ് ആപ് പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിലും മുൻപന്തിയിലാണ്. യൂട്യൂബ് ഓപ്പണ്‍ ചെയ്യാതെ വീഡിയോ കാണുന്നതിനുള്ള സൗകര്യമൊരുക്കാനാണ് ഇപ്പോൾ വാട്സ് ആപ് പദ്ധതിയിടുന്നത്. വാബ് ബീറ്റ ഇൻഫോ എന്ന ടെക്നോളജി വെബ്സൈറ്റാണ് ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തത്.
വാട്സ് ആപിലെ ചാറ്റ് ചെയ്തുകൊണ്ടിരിക്കുന്ന വിൻഡോയിൽത്തന്നെ വിൻഡോ ക്ലോസ് ചെയ്യാതെ വീഡിയോ കാണുന്നതിനുള്ള സൗകര്യം പുതിയ സംവിധാനത്തി ലുണ്ടായിരിക്കും. പ്രാരംഭഘട്ടത്തിൽ ഐഫോണുകളിൽ മാത്രമായിരിക്കും സേവനമെങ്കിലും പിന്നീട് ആൻഡ്രോയിഡ് ഉൾപ്പടെയുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും സേവനം ലഭ്യമാവും. നിലവിൽ ആഗോളതലത്തിൽ 1.2 ബില്യണ്‍ ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്.