ബംഗളൂരു: വാട്സ്ആപ് പേമെന്റ് പുറത്തിറങ്ങിയെന്ന വാർത്തകൾക്കു പിന്നാലെ അതു നിഷേധിച്ചുകൊണ്ട് അധികൃതർ രംഗത്ത്. വാട്സ്ആപ് പേമെന്റ് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നും അധികം വൈകാതെതന്നെ അവതരിപ്പിക്കുമെന്നും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ് അറിയിച്ചു.
ഇന്ത്യയിൽ വാട്സ്ആപ് വഴി പണകൈമാറ്റം നടത്താനുള്ള സംവിധാനമാണ് വാട്സ്ആപ് പേമെന്റിലൂടെ ഉപയോക്താക്കൾക്കു ലഭ്യമാകുക. ചില ഉപയോക്താക്കൾക്ക് പുതിയ അപ്ഡേഷൻ ലഭിച്ചതാണ് വ്യാപകമായി തെറ്റിദ്ധാരണയുണ്ടാകാൻ കാരണമെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.