സോഷ്യല്‍മീഡിയയ്ക്ക് അടിമപ്പെട്ടവരുടെ എണ്ണം ഇപ്പോള്‍ കൂടുതലാണ്. എന്നാല്‍ ഇതുമൂലം വിവാഹം വേണ്ടെന്നു വച്ച സംഭവങ്ങള്‍ ഇതുവരെ കേട്ടിട്ടില്ല. ഇപ്പോഴിതാ അത്തരമൊരു കാര്യവും നടന്നു. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം നടന്നത്. വിവാഹദിനത്തില്‍ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പാണ് വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി.
വരന്റെ വീട്ടുകാര്‍ പറഞ്ഞ കാരണങ്ങള്‍ പക്ഷേ അത്രയ്ക്കങ്ങ് വിശ്വസനീയമല്ല. വരന്റെ ബന്ധുക്കളുടെ നമ്പറിലേക്ക് വിവാഹത്തിന് മുമ്പ് തന്നെ പെണ്‍കുട്ടി വാട്സ്ആപ്പില്‍ സന്ദേശം അയക്കുന്നുവെന്നാണ് വരന്റെ വീട്ടുകാരുടെ ആരോപണം. എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി നിഷേധിച്ചിട്ടുണ്ട്. പോലീസില്‍ കേസ് നല്കിയതോടെ അന്വേഷണം തുടങ്ങി.
വിവാഹവേദിയില്‍ വരനേയും വീട്ടുകാരേയും കാത്തിരിക്കുകയായിരുന്നു വധുവും ബന്ധുക്കളും. എന്നാല്‍ മുഹൂര്‍ത്തത്തിന് സമയമായിട്ടും ഇവര്‍ എത്തിയില്ല. തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ പിതാവിനെ വിളിച്ച് കാര്യം ചോദിക്കുകയായിരുന്നു. പെണ്‍കുട്ടി അമിതമായി വാട്സ്ആപ് ഉപയോഗിക്കുന്നത് കൊണ്ട് തങ്ങള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുന്നുവെന്നാണ് ഇവര്‍ അറിയിച്ചത്. സ്ത്രീധനത്തെ ചൊല്ലിയുളള അതൃപ്തിയിലാണ് ഇവര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു.