കൊച്ചി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് വ്യാപകമായതിനു പിന്നാലെ വാട്സ് ആപ്പിലും വ്യാജ ഐഡിയുണ്ടാക്കി പണം തട്ടാന്‍ ശ്രമം.
നടന് മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന റോബര്‍ട്ട് കുര്യാക്കോസാണ് ഇത്തരമൊരു തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുന്നത്.
തന്റെ വാട്സ് ആപ് ഡിപി ഉപയോഗിച്ച് ബന്ധുവിനോടും ചില സുഹൃത്തുക്കളോടും പണം ചോദിച്ചുവെന്ന് റോബര്‍ട്ട് പറയുന്നു.
തന്റെ പേരും മുഖചിത്രവും ഉപയോഗിച്ചുള്ള ഏതോ വാട്സ് ആപ് നമ്പറില്‍നിന്നാണ് ഇവരെ വിളിച്ചിരിക്കുന്നത്.
ഇത് പുതിയ നമ്പര്‍ ആണെന്നാണ് തട്ടിപ്പിനു ശ്രമിച്ചയാള്‍ പറഞ്ഞത്.
കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഒരേ വാട്സ് ആപ് നമ്പറാണ് ഉപയോഗിക്കുന്നതെന്നും ആരും തട്ടിപ്പിനിരയാകരുതെന്നും റോബര്‍ട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു