കോട്ടയം: കഴിഞ്ഞ പ്രളയകാലത്ത് ലഭിച്ച പണം സർക്കാർ ധൂർത്തടിച്ചെന്നും ഇക്കുറി സഹായമൊന്നും നല്‍കേണ്ടെന്നും കാണിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ സർക്കാർ നിർദേശം. തിരുവനന്തപുരത്തുള്ള സൈബർ ഡോം പ്രത്യേക സെൽ രൂപീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ നിരീക്ഷണ വിധേയമാക്കി വരികയാണ്. വാട്സ്ആപ്പ്, ഫെയ്സ് ബുക്ക് എന്നിവയിലൂടെ ആരെങ്കിലും ഇത്തരത്തിൽ സർക്കാരിനെ വിമർശിച്ചാൽ അവർക്കെതിരേ കേസെടുക്കാനാണ് നിർദേശം. മറ്റാർക്കെങ്കിലും ഷെയർ ചെയ്താലും നടപടിയുണ്ടാവും.
വാട്സ് ആപ്പിലൂടെ കള്ള പ്രചാരണം; രണ്ടുപേർക്കെതിരേ കേസെടുത്തു
കോട്ടയം: പ്രളയ ദുരിതാശ്വാസ സഹായം തട്ടിയെടുക്കാൻ സ്വന്തം അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നു കാണിച്ച് വാട്സ് ആപ്പിൽ പ്രചാരണം നടത്തിയ രണ്ടു പേർക്കെതിരേ കേസ്. കൊല്ലം സ്വദേശികളായ സുധീഷ് മോഹൻ, പി.കെ.രാജേന്ദ്രൻ എന്നിവർക്കെതിരേ കോട്ടയം ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ചീറ്റിംഗ്, ഐടി ആക്ട് എന്നിങ്ങനെ രണ്ടു വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പിടികൂടിയിട്ടില്ല.