പത്തനംതിട്ട: ജില്ലാ പോലിസ് മേധാവിയുടെ പേരില്‍ വാട്സ്ആപ് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനു പിന്നില്‍ ഒരു സംഘമെന്ന് സൂചന.
ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് വാട്സ്ആപിലൂടെ പണം ആവശ്യപ്പെട്ടതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്.
ആന്ധ്ര ഗുണ്ടൂര്‍ സ്വദേശി പഗുലു ഗോപിക്കെതിരേയാണ് സൈബര്‍ പോലീസ് കേസെടുത്തു. എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ല. പണം തട്ടുകയെന്ന ലക്ഷ്യത്തോടെയുള്ള തട്ടിപ്പു നടത്തുന്ന സംഘമാണ് വ്യാജ അക്കൗണ്ടിനു പിന്നിലെന്നാണ് സൂചന.
എസ്പി അജിത് പരാതി നല്‍കിയശേഷം വ്യാജഅക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്നു മനസിലായതോടെ കര്‍ണാടകയിലെ ഒരു പോലീസ് ഓഫീസറുടെ ഫോട്ടോ ഉപയോഗിച്ച് ഇയാള്‍ മറ്റൊരു അക്കൗണ്ട് നിര്‍മിച്ചതായും കണ്ടെത്തി.
എസ്പി അജിതിന്റെ ഫേസ് ബുക്ക് പേജിലെ ഫോട്ടോ ഉപയോഗിച്ച് വാട്സ്ആപ് അക്കൗണ്ട് പുതുതായി നിര്‍മിച്ചത്. ഇതിലൂടെ ഡിവൈഎസ്പിമാര്‍ ഉള്‍പ്പടെയുള്ളവരോടു പണം ആവശ്യപ്പെട്ടതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വ്യാജനിര്‍മിതിയാണെന്നു ബോധ്യപ്പെട്ടത്.