അമ്പലപ്പുഴ: തുള്ളല്‍ പിറവികൊണ്ട നാടിന് മാതൃകയാകുകയാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലുള്ള കൈരളി വാട്സാപ്പ് ഗ്രുപ്പ്.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് എട്ട്, ഒമ്പത് വാര്‍ഡുകളിലെ 187 കുടുംബങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഗ്രൂപ്പ് നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്.
എട്ടാംവാര്‍ഡ് അംഗമായ സുരേഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കൂട്ടായ്മ അങ്കണവാടിക്ക് കൊടിമരം സ്ഥാപിച്ചു നല്‍കിയാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.
മഹാപ്രളയത്തില്‍ ഏഴുലക്ഷം രൂപ മുടക്കി എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യസാധാനങ്ങള്‍ നല്കി. അവശത അനുഭവിച്ച കാന്‍സര്‍ രോഗി സത്യന്റെ ചികിത്സയ്ക്കായി 50000 രൂപ കൂട്ടായ്മ സ്വരൂപിച്ചു നല്കി.
കൊറോണ മൂലം ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ 80000 രൂപ വിലമതിക്കുന്ന ഭക്ഷ്യ സാധനങ്ങള്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.
അര്‍ഹരായ 40 കുടുംബങ്ങള്‍ക്ക് 1400 രൂപ വില മതിക്കുന്ന കിറ്റുകളും കഴിഞ്ഞ ദിവസം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മക്ക് പഞ്ചായത്ത് അംഗത്തിന് പുറമെ ഗ്രൂപ്പ് അഡ്മിന്മാരായ രഞ്ജിത്, മനോജ്, സിജീഷ് ശിവന് തുമ്പയില്‍, കുഞ്ഞുമോന് പത്തില്‍, സോജി വിജേഷ്, രീതീഷ്, അഭിലാഷ്, അശോകന് ഉള്‍പ്പെടെയുള്ളവരാണ് നേതൃത്വം നല്‍കുന്നത്.