കോഴിക്കോട്: സോഷ്യൽ മീഡിയവഴി ഹർത്താൽ ആഹ്വാനം ചെയ്ത് അക്രമം അഴിച്ചുവിട്ടതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുത്തവരുടെ രാഷ്ട്രീയം അന്വേഷിക്കാൻ നിർദേശം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി ടി.കെ.വിനോദ്കുമാറാണ് ഇതുസംബന്ധിച്ചുള്ള നിർദേശം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ അതതു മേഖലയിലെ സംസ്ഥാനരഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ഓരോ പോലീസ് സ്റ്റേഷനുകളിലുമായി പിടികൂടിയവരുടെ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. രാഷ്ട്രീയ ബന്ധത്തെ കുറിച്ചാണു പ്രധാനമായും അന്വേഷിക്കുന്നത്.
ഏറ്റവും കൂടുതൽ പേർ ഏതു രാഷ്ട്രീയ പാർട്ടിയുമായി അനുഭാവമുള്ളവരാണെന്നതു കണ്ടെത്തി റിപ്പോർട്ട് നൽകാനാണു നിർദേശം. ഹർത്താലിനു പിന്നിൽ പ്രവർത്തിച്ച സംഘടനയുടെ പങ്കിനെ കുറിച്ചു കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനായാണിത്.