തലശേരി: കോളയാട് കോൺഗസിൽ ഗ്രൂപ്പ് പോര് രൂക്ഷം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച വനിതാ നേതാക്കൾ വേശ്യകളെന്ന് കോൺഗ്രസ് നേതാവിന്റെ വാട്സ് അപ്പ് പോസ്റ്റ്. പോസ്റ്റിട്ട സുധാകര ഗ്രൂപ്പ് നേതാവിനെതിരെ മാനന്തേരിയിലെ വനിതാ നേതാവ് കണ്ണവം പോലീസിൽ പരാതി നൽകി.
പരാതിയിൽ വിശദമായ അന്വഷണം നടന്നു വരികയാണെന്ന് കണ്ണവം പോലീസ് അറിയിച്ചു. വിവാദ വാട്സ് അപ്പ് പോസ്റ്റ് രാഷ്ട്രദീപികക്ക് ലഭിച്ചു.
ചിറ്റാരിപ്പറമ്പിലെ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് പോരാണ് ഇപ്പോൾ കൂടുതൽ രൂക്ഷമായിട്ടുള്ളത്. ഡിസിസിയുടെ ഔദ്യോഗിക പാനലിനെതിരെ നാല് വിമത സ്ഥാനാർഥികളെ നിർത്തിയ ബ്ലോക്കുതല നേതാവിന്റെ അർദ്ധ രാത്രിയിലെ വാട്സ് അപ്പ് പോസ്റ്റാണ് ഇപ്പോൾ പോലീസിന്റെ മുന്നിൽ എത്തിയിട്ടുള്ളത്.
പോസ്റ്റിൽ ചിലരെ ശുപ്പാണ്ടിയെന്നും കോങ്കണ്ണനെന്നും അവിഹിത ഗർഭം അലസിപ്പിക്കുന്നവർ എന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച വനതികളെ കമനീ മണികളായ വേശ്യകളെന്നുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഈ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ബ്ലോക്ക് പ്രസിഡന്റും ആറ് മണ്ഡലം പ്രസിഡന്റുമാരും പരാതി നൽകിയിരുന്നു.
വാട്സ് അപ്പ് സന്ദേശത്തിന്റെ ഭാഗിക രൂപം ഇങ്ങനെ…
സൊസൈറ്റി തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിന്റെ പിന്തുണയോടെ അഴിമതിക്കാർ വീണ്ടും അധികാരത്തിലേക്ക് …700 എ ക്ലാസ് മെമ്പർമാരുള്ള സൊസൈറ്റിയിൽ 2500 രൂപ ഷെയറുള്ളവർക്ക് മാത്രമെ മത്സരിക്കാൻ അവകാശമുള്ളൂ എന്ന് നിലവിലെ പ്രസിഡന്റും ചില അധികാര മോഹികളും പ്രചരിപ്പിച്ചു…
അത് ശരിയല്ല എന്നും എ ക്ലാസ് ഷെയറിന്റെ ഫെയ്സ് വാല്യ ഉള്ള ആർക്കും മത്സരിക്കാമെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ 9 സീറ്റിലേക്ക് 13 പേർ നോമിനേഷൻ നൽകി. ഇന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞു. ബാങ്കിനെ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തവർ വീണ്ടും നയിച്ചു..
അഭിനന്ദനങ്ങൾ.!!!!’ ബാങ്കിന്റെ അനുബന്ധ സ്ഥാപനത്തിൽ നിയമിച്ച നാല് പേരിൽ 3 പേരുടെ 5 ലക്ഷം രൂപ വാങ്ങിയ പ്രസിഡന്റ് എന്ന ശുപ്പാണ്ടിക്ക് എന്തേ നാലാമത്തെ ജീവനക്കാരിയിൽ നിന്നും പണം വാങ്ങാൻ പേടി…
കോങ്കണ്ണനെയാണോ അതോ..ലോട്ടറി സ്റ്റാളിലെ പെണ്ണുങ്ങളുടെ ആങ്ങളമാരുടെ അടിവാങ്ങിയ അരിഷ്ടക്കാരനേയോ അതോ കൂത്തുപറമ്പിൽ വീട് വൃത്തിയാക്കാനാണെന്ന് പറഞ്ഞ് പെണ്ണുങ്ങളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച തൊപ്പിക്കാരനേയോ അതോ കൂത്തുപറമ്പ് പഴയ ഒരു ഹോസ്പിറ്റലിൽ അവിഹിത ഗർഭം അലസിപ്പിച്ച നരഭോജിയേയോ …..
ആരെയാണ് നുള്ളിക്കോട്ടെ – നീ പേടിക്കുന്നത്? പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച കമനീ മണികൾക്ക് (വേശ്യകൾക്ക്) സാരിയും ചൂരിദാറും നൽകി വശീകരിക്കുന്ന സഹകരണ മുതലാളിയെന്ന കോടീശ്വരനെ യാണോ നീപേടിക്കുന്നത് …
അല്ല തലശേരിയിലെ സഹകരണാശുപത്രിയിൽ കൂട്ടിക്കൊടുത്ത് വീട്ടുപണിക്ക് കാശും മരവും വാങ്ങി മുക്കിയ ആശാരിയെയോ? ….
ഇങ്ങനെ പോകുന്ന വാട്സാപ്പ് സന്ദേശം. ഇത് ഇപ്പോൾ വിവാദമായിരിക്കുകയാണ്.