അന്പലപ്പുഴ: മാലിന്യ കൂന്പാരമായിരുന്ന സ്ഥലത്ത് ഇനി പൂക്കൾ വിരിയും. ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി വൃത്തിയാക്കിയ സ്ഥലത്ത് പൂച്ചെടികൾ നട്ടുപിടിപ്പിച്ച് ഒരു കൂട്ടം യുവാക്കൾ മാതൃകയായി. പ്ലാസ്റ്റിക് മാലിന്യ രഹിത ഭൂമി എന്ന പേരിൽ പ്രവർത്തിക്കുന്ന വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പറവൂർ വാട്ടർ വർക്സിന് സമീപം നിരവധി പൂച്ചെടികൾ വെച്ച് മനോഹരമാക്കിയത്.
മാലിന്യം കൊണ്ട് കൂന്പാരമായിരുന്ന ഇവിടെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായാണ് രണ്ട് ദിവസമായി ശുചീകരണം നടന്നത്. ഇനി ഈ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന സന്ദേശം നൽകിയാണ് യുവാക്കൾ ഇവിടെ ചെടികൾ നട്ടത്. ഓരോ പഞ്ചായത്തിലും പ്രത്യേകം കേന്ദ്രം കണ്ടെത്തി ഈ രീതിയിൽ ചെടികൾ നടാനാണ് ഇവരുടെ തീരുമാനം.
അന്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ്, ബ്ലോക്ക് മെന്പർ മുരളീധരൻ അഷ്റഫ് ഹമീസ, ഷെഫീക്ക് ഇബ്രാഹിം, രാജു കാക്കാഴം, ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.പറവൂർ വാട്ടർ വർക്സിന് സമീപം വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെടികൾ നടന്നു