ചങ്ങരംകുളം : ഗായകൻ സലീം കോടത്തൂരിന്റെ നേതൃത്വത്തിലുള്ള വാട്ട്സ് അപ്പ് കൂട്ടായ്മയിൽ സ്പർശം താങ്ങായ് തണലായ് എന്ന പേരിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായായി അഞ്ചു നിർധന യുവതികളുടെ വിവാഹം നടത്താൻ ഒരുങ്ങുന്നു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി സംസ്ഥാനത്തിനകത്ത് നിരവധിയിടങ്ങളിൽ പാവപ്പെട്ട രോഗികൾക്കും നിർധന കുടുംബങ്ങൾക്കും ചികിൽസാ സഹായവും, ജീവിതോപാധി നൽകലും ഭവന നിർമാണ സഹായം നൽകലും, അഗതികൾക്കും വൃദ്ധസദനങ്ങൾക്കും ഭക്ഷണം വിതരണം നടത്തിയും ഇതിനോടകം ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്.
ഫർഷാദ് മാറഞ്ചേരി പ്രസിഡന്റും, മുന്ന ഷംനാദ് സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.വിദേശ മലയാളികളും ഗാനാസ്വാദകരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവരും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. 26ന് മൂന്നുമണിക്ക് എരമംഗലം കെ.എം.എം ഓഡിറ്റോറിയത്തിൽ വെച്ചാണ് സമൂഹ വിവാഹം നടക്കുന്നത്. പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങളാണ് നിക്കാഹിന് നേതൃഹം നൽകുന്നത്.
നിയമസഭ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഗായകൻ സലീം കോടത്തൂർ അധ്യക്ഷത വഹിക്കും. വി.ടി ബൽറാം എംഎൽഎ, ആറ്റുണ്ണി തങ്ങൾ, എം.കെ സക്കീർ ,ആർ.ജെ സൂരജ്, ഷാഫി കൊല്ലം, ഫിറോസ് കുന്നംപറന്പിൽ, ഹംസ അൽ സുഹൈദ് ഗ്രൂപ്പ്, സമദ് ട്രൂത്ത് റിയൽ എസ്റ്റേറ്റ് ഖത്തർ തുടങ്ങിയവർ സംബന്ധിക്കും.