ഇന്റര്‍നെറ്റ് യുഗത്തില്‍ എല്ലാം കണ്ണടച്ചു തുറക്കുംമുമ്പാണ്. കല്യാണമായാലും ഒളിച്ചോട്ടമായാലും. ഇത്തരത്തിലൊരു ഒളിച്ചോട്ട കഥയാണ് മലപ്പുറം പൊന്നാനിയില്‍ നിന്ന് വരുന്നത്. വീട്ടുകാരുടെ സ്വകാര്യത മാനിച്ച് അവരുടെ പേരുകള്‍ ഞങ്ങള്‍ വെളിപ്പെടുത്തുന്നില്ല. പൊന്നാനി ബിയ്യം സ്വദേശിയുടെ മകളുടെ കല്യാണം ഉറപ്പിച്ചു. നവംബര്‍ 15ന് ആഘോഷുര്വമായി കല്യാണം നടത്താനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. പെണ്ണും പുറമേ സന്തോഷമൊക്കെ കാണിക്കുന്നുണ്ട്. ഒരുദിവസം രാവിലെ നോക്കുമ്പോള്‍ രാത്രി കിടന്നുറങ്ങിയ മകളെ കാണാനില്ല.
എല്ലാവരും തിരച്ചില്‍ തുടങ്ങി. എന്നാല്‍ കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ആ വാര്‍ത്തയെത്തി. മകള്‍ എടപ്പാള്‍ സ്വദേശിയായ ഒരു യുവാവിന്റെ കൂടെ ഒളിച്ചോടിയിരിക്കുന്നു. ‘എടപ്പാളിലെ ചങ്ങാത്തം’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗമായിരുന്ന പെണ്‍കുട്ടി ആ ഗ്രൂപ്പിലെ തന്നെ മറ്റൊരു അംഗമായ യുവാവുമായി നാല് മാസമായി പ്രണയത്തിലായിരുന്നത്രേ.
ഒളിച്ചോടിയ ഇരുവരും കുന്നംകുളത്തെ ഒരു ബന്ധുവിന്റെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആശ്വാസവാക്കുകള്ക്കിടയിലും തങ്ങളെ ഉപേക്ഷിച്ച പോയ മകള്‍ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.