കൂട്ടുകാരുടെ പേരിലെത്തുന്ന ഈ വാട്‌സ് ആപ് സന്ദേശങ്ങള്‍ സൂക്ഷിക്കുക

Watsap_hacking

കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ നടക്കുന്ന കഴുകന്‍മാരെപ്പോലെയാണ് ഹാക്കര്‍മാര്‍. ഒന്ന് ശ്രദ്ധ തെറ്റിയാല്‍ മതി നമ്മുടെ അക്കൗണ്ട് അവരുടെ കൈയിലിരിക്കും. ജനപ്രിയ ആപ്ലിക്കേഷനായ വാട്‌സാപ്പിലും സൈബര്‍ ഭീകരന്‍മാരുടെ നുഴഞ്ഞു കയറ്റം ഏറി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നമ്മുടെ വാട്‌സ്ആപ്പ് സുഹൃത്തുക്കളെ മറയാക്കിയാണ് സൈബര്‍ ആക്രമണങ്ങള്‍ നടക്കുക. ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനത്തിനെന്ന വ്യാജേന വാട്‌സാപ്പില്‍ വരുന്ന പല ലിങ്കുകളും ഹാക്കര്‍മാരുടെ കെണിയാണെന്നാണ് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നത്.

നേരത്തെ, വാട്‌സ് ആപ് കോളിംഗ് ക്ഷണം ലഭിച്ചെങ്കില്‍ മാത്രമേ വീഡിയോ കോളിംഗ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാനാകൂ എന്നു പറഞ്ഞ് ഒരു ലിങ്ക് വാട്‌സ് ആപ്പില്‍ പ്രചരിച്ചിരുന്നു. ഡൗണ്‍ലോഡ് ചെയ്യാനായി ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ യൂസറുടെ അക്കൗണ്ടില്‍ നുഴഞ്ഞ് കയറി ഹാക്കര്‍ ആധിപത്യമുറപ്പിക്കും. വൈറല്‍ സ്വഭാവമുള്ള ഏതു ലിങ്കുകള്‍ വാട്‌സാപ്പില്‍ വന്നാലും ഇനി നന്നായി ആലോചിച്ചേ തീരുമാനമെടുക്കാവൂ. അത് ഏതു ചങ്ക് ഫ്രണ്ടയച്ച ലിങ്കാണെങ്കിലും ശരി.

Related posts