ന്യൂയോർക്ക്: ഗ്രൂപ്പ് അംഗങ്ങൾ സന്ദേശങ്ങൾ വിടുന്നത് തടയാൻ അഡ്മിനിസ്ട്രേറ്റർക്ക് അധികാരം നൽകുന്ന ‘റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്’ ഫീച്ചറുമായി വാട്സ്ആപ്പ്. ടെക്സ്റ്റ്, വീഡിയോ, ജിഫ്, ഡോക്യുമെന്റസ്, വോയ്സ് സന്ദേശങ്ങൾ അയക്കാനുള്ള അധികാരം പുതിയ ഫീച്ചറിൽ അഡ്മിന് മാത്രമായി ചുരുങ്ങും. ഈ ഫീച്ചർ ഉപയോഗിച്ച് അടുത്ത 72 മണിക്കൂർ നേരത്തേക്ക് അഡ്മിൻ അയച്ച സന്ദേശങ്ങൾ വായിക്കാൻ മാത്രമേ ഗ്രൂപ്പ് അംഗങ്ങൾക്ക് സാധിക്കൂ.
ആൻഡ്രോയിഡ്, ഐഒഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നതെന്നു വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്ന വാബ് ബീറ്റ് ഇൻഫോം എന്ന സൈറ്റ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതു സംബന്ധിച്ച് വാട്സ്ആപ്പിൽനിന്ന് ഒൗദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.