ന്യൂഡൽഹി: വാട്സാപ്പിൽ ഒരു ചാറ്റിൽ മൂന്നു മെസേജുകൾ വരെ പിൻ ചെയ്യാനാവും വിധത്തിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നേരത്തെ ഒരു മെസേജ് മാത്രമേ പിൻ ചെയ്ത് വയ്ക്കാനാകുമായിരുന്നുള്ളൂ. ഓർത്തുവയ്ക്കേണ്ട പ്രധാന മെസേജുകൾ ഇത്തരത്തിൽ പിൻ ചെയ്തുവയ്ക്കാൻ ഈ അപ്ഡേഷൻ സഹായിക്കും.
വാട്സാപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചർ ലഭ്യമാണ്. പിൻ ചെയ്ത മെസേജ് ചാറ്റിലുൾപ്പെട്ടവർക്ക് കാണാനാകും. വിൻഡോയ്ക്ക് മുകളിലായാണ് ഇതുണ്ടാകുക. പിൻ ചെയ്തുവയ്ക്കേണ്ട മെസേജ് സെലക്ട് ചെയ്താൽ പിൻ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും.
ചിത്രം, ടെക്സ്റ്റ്, വീഡിയോ സന്ദേശങ്ങളെല്ലാം ഈ രീതിയിൽ പിൻ ചെയ്യാം. 24 മണിക്കൂർ, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധി വരെയാണ് പിൻ ചെയ്യാനാവുക. ഏത് സമയം വേണമെങ്കിലും അവ അൺ പിൻ ചെയ്യാനുമാവും.