തിരുവനന്തപുരം: സോഷ്യൽ മീഡിയകളിലൂടെ വിപ്ലവം പറയുന്ന നേതാക്കളെയല്ല നാടിനാവശ്യമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മുല്ലപ്പള്ളി യുവനേതാക്കൾക്കെതിരേ ഒളിയന്പെയ്തത്.
രാഷ്ട്രീയ നേതാക്കൾ സോഷ്യൽ മീഡിയയിൽ നിന്നിറങ്ങി ജനങ്ങളുടെ ഇടയിൽ പ്രവർത്തനം നടത്തണം. മികച്ച പാർലമെന്േററിയൻമാരുടെ രാഷ്ട്രീയ പ്രവർത്തന മാതൃകയാണ് പുതുതലമുറ പിന്തുടരേണ്ടത്- മുല്ലപ്പള്ളി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ശക്തമായ നിലപാടുകൾ പങ്കുവയ്ക്കുന്ന വി.ടി ബൽറാം എംഎൽഎക്കെതിരെ മുല്ലപ്പള്ളി മുന്പും വിമർശനമുന്നയിച്ചിരുന്നു. പ്രകടനങ്ങൾ വാട്സാപ്പിൽ മാത്രം പോരെന്നും നിയമസഭയിൽ മുഖ്യമന്ത്രിയെക്കൊണ്ട് കണക്ക് പറയിപ്പിക്കുന്നതിലും വേണമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമർശം.