കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് കോഴിക്കോട് സിറ്റിയില്‍ ഒരു കേസ്. മെഡിക്കല്‍കോളജ് പോലീസാണ് കേസെടുത്തത്. ഫേസ്ബുക്ക്, വാട്സ് ആപ്പ് വഴി കുപ്രചരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ഉറവിടം സംബന്ധിച്ച് സൈബര്‍ സെല്‍ സഹായത്തോടെ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാന വ്യാപകമായി വിവിധ ജില്ലകളില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി ലോകനാഥ് ബെഹ്റ നിര്‍ദേശം നല്‍കിയത്.