കോഴിക്കോട്: ആയുധങ്ങളുമായി ഇതര സംസ്ഥാന മോഷണസംഘം ഇറങ്ങുന്നവെന്ന് പോലീസിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു. വെള്ളയില്‍ പോലീസിന്റെ പേരിലാണ് വാട്സ് ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. പന്നിയങ്കര പോലീസിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം സംഭവം വസ്തുതാവിരുദ്ധമാണെന്നും പോലീസ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ലെന്നും വെള്ളയില്‍ പോലീസ് അറിയിച്ചു. വ്യാജ പ്രചരണത്തിന്റെ ഉറവിടത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
” very important message……… ” വെള്ളയില്‍ ഭാഗത്തും മറ്റ് ചിലയിടങ്ങളിലും രാത്രിയില്‍ ഇതര സംസ്ഥാന കള്ളന്മാര് അടിവസ്ത്രം മാത്രം ധരിച്ച് കയ്യില്‍ മഴു പോലുള്ള ആയുധങ്ങളുമായി ഇറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് . അവര്‍ മൂന്ന്, നാല് പേരായി സംഘം ചേര്‍ന്നാണ് ഇറങ്ങുന്നത്.
അത് കൊണ്ട് എല്ലാ റസിഡന്‍സ് അസോസിയേഷന് അംഗങ്ങളും നമ്മുടെ പ്രദേശത്ത് അത്തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുക: എല്ലാ വീട്ടുകാരും രാത്രിയില്‍ ആരെങ്കിലും ബെല്ലടിച്ചാല്‍ ഉടനെ വാതില്‍ തുറക്കരുത് … ജനല്‍ വഴി ആരാണെന്ന് ഉറപ്പ് വരുത്തുക.
പുറത്ത് എന്തെങ്കിലും ശബ്ദങ്ങള്‍ ഉണ്ടാവുകയോ , പൈപ്പില്‍ നിന്ന് വെള്ളം പോകുന്നതോ കണ്ടാല്‍ ഒറ്റക്ക് പുറത്ത് ഇറങ്ങരുത്….. അടുത്തുള്ള വീട്ടുകാരുടെ മൊബൈൽ നമ്പര്‍ വാങ്ങി സൂക്ഷിക്കുക .. പന്നിയങ്കര പോലീസിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് എസ്ഐ കമറുദ്ദീന് സര് അറിയിച്ചിട്ടുണ്ട്…… അവരുടെ നൈറ്റ് പെട്രോളിഗ് ഒന്നു കൂടെ ശക്തമാക്കിയിട്ടുണ്ട് ……എല്ലാവരും ഈ മെസ്സേജ് അതാത് റസിഡന്സിന്റെ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യുക…… നന്ദി. ‘ എന്ന സന്ദേശമാണ് വ്യാജമായി പ്രചരിക്കുന്നത്.