ഇ​നി വാ​ട്‌​സാ​പ്പ് വ​ഴി നോ​ട്‌​സ് അ​യ​യ്ക്ക​രു​ത്: ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്‌​കൂ​ള്‍ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നോ​ട്‌​സും മ​റ്റ് പ​ഠ​ന കാ​ര്യ​ങ്ങ​ളും വാട്‌സ്ആപ്‌ പോ​ലെ​യു​ള്ള സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ല്‍കു​ന്ന​ത് വി​ല​ക്കിക്കൊണ്ടു​ള്ള ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍ദേ​ശം.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 23ന് ​ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് വാട്‌സ്ആപ്പി​ലൂ​ടെ പ​ഠ​നം നി​രോ​ധി​ച്ച​ത്.​ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍ദേ​ശ​ത്തേ തു​ട​ര്‍ന്നാ​ണ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തി​ല്‍ ഇ​ട​പെ​ട്ട​ത്.

പ​ത്ത​നം​തി​ട്ട​യി​ല്‍നി​ന്ന് ഒ​രു കൂ​ട്ടം ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ ബാ​ലാ​വ​കാ​ശക്കമ്മീ ഷ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ല്ലാ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍മാ​ര്‍ക്കും സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍മാ​ര്‍ക്കും ഇ​തു സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ര്‍ക്കു​ല​ര്‍ ന​ല്‍കി​യി​രു​ന്നു.

കോ​വി​ഡി​നെ തു​ട​ര്‍ന്ന് വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങാ​തി​രി​ക്കാ​ന്‍ ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളെ പ​ല​യി​ട​ത്തും ഇ​പ്പോ​ഴും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത ക​ണ്ടു​വ​ന്നി​രു​ന്നു. ഇ​ത് മൊ​ബൈ​ല്‍ ഫോ​ണ്‍ ദു​രു​പ​യോ​ഗ​ത്തി​ലേ​ക്കു ന​യി​ക്കു​ന്നു​ണ്ടെ​ന്ന് ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

Related posts

Leave a Comment