വാ​ട്സാ​പ്പി​ൽ പു​തി​യ വ്യാ​ജ​ൻ; തൊ​ട്ട​വ​ർ തെ​റി​ക്കും;സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…


ക​ണ്ണൂ​ർ: എ​ത്ര പ​റ​ഞ്ഞാ​ലും പ​ഠി​ക്കാ​ത്ത​വ​രാ​ണ് ന​മ്മ​ൾ. അ​തി​നാ​ൽ ത​ന്നെ​യാ​ണ് ഇ​ത്ത​രം വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളെ വി​ശ്വ​സി​ച്ച് വീ​ണ്ടും വീ​ണ്ടും ന​മ്മ​ൾ പ​ണി​വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തും. പ​റ​ഞ്ഞു​വ​രു​ന്ന​ത് വാ​ട്സാ​പ്പി​ൽ ഇ​പ്പോ​ൾ വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു സ​ന്ദേ​ശ​ത്തെ കു​റി​ച്ചാ​ണ്.

’ഗ്രൂ​പ്പി​ൽ ആ​രെ​ങ്കി​ലും നി​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ഇ​ട​യ്ക്കി​ടെ നോ​ക്കാ​റു​ണ്ടോ എ​ന്ന​റി​യാ​ൻ മു​ക​ളി​ൽ വ​ല​തു കോ​ണി​ലു​ള്ള മൂ​ന്നു ഡോ​ട്ടു​ക​ളി​ലേ​ക്ക് പോ​കു​ക…’ ഇ​ങ്ങ​നെ തു​ട​ങ്ങു​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​പ്പോ​ൾ വാ​ട്സാ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ കെ​ണി​യൊ​രു​ക്കു​ന്ന​ത്.

സ​ന്ദേ​ശ​ത്തി​ൽ വി​ശ്വ​സി​ച്ച​വ​ർ നേ​രെ പോ​യി മു​ക​ളി​ലെ മൂ​ന്നു ഡോ​ട്ടി​ൽ ക്ലി​ക്ക് ചെ​യ്യു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്യും. ഗ്രൂ​പ്പി​ൽ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ ആ​രെ​ല്ലാം കാ​ണു​ന്നു​ണ്ട് എ​ന്ന ആ​കാം​ക്ഷ​മൂ​ല​മാ​ണ് പ​ല​രും ഇ​ത് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​യി സം​ഭ​വി​ക്കു​ന്ന​ത് മ​റ്റൊ​ന്നാ​ണ്.

ഗ്രൂ​പ്പി​നെ കു​റി​ച്ച്് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​ത്തി​ലേ​ക്കാ​ണ് സ​ത്യ​ത്തി​ൽ ആ ​വ്യാ​ജ​സ​ന്ദേ​ശ​ത്തി​ന്‍റെ പി​റ​കെ പോ​യ​വ​ർ ചെ​ന്നെ​ത്തു​ന്ന​ത്. ഒ​രാ​ൾ​ക്ക് അ​യാ​ൾ അം​ഗ​മാ​യ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​നെ​ക്കു​റി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം വാ​ട്സാ​പ്പി​നെ അ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് റി​പ്പോ​ർ​ട്ട്.

ഇ​ത് ചെ​യ്യു​ന്ന​തു മൂ​ലം അ​യാ​ൾ ആ ​ഗ്രൂ​പ്പി​ൽ നി​ന്നു പു​റ​ത്തു​പോ​കു​ക​യോ ഗ്രൂ​പ്പി​ലെ സ​ന്ദേ​ശ​ങ്ങ​ൾ ഡി​ലീ​റ്റാ​യി പോ​കു​ക​യോ ചെ​യ്യാം. ഒ​രു ഗ്രൂ​പ്പി​ലെ കൂ​ടു​ത​ൽ പേ​ർ ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ ഗ്രൂ​പ്പ് പി​ന്നീ​ട് വാ​ട്സാ​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​കും.

ഗ്രൂ​പ്പ് ബ്ലോ​ക്ക് ചെ​യ്യ​പ്പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ളി​ൽ വീ​ണു​പോ​ക​രു​തെ​ന്നാ​ണ് പോ​ലീ​സ് സൈ​ബ​ർ വി​ഭാ​ഗം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

Related posts

Leave a Comment