സ്വന്തം ലേഖിക
കണ്ണൂർ: ട്രാഫിക്ക് നിയമം ലംഘനം നിങ്ങൾക്കും അറിയിക്കാം എന്ന് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ വാട്സാപ് നമ്പറുകൾ സംസ്ഥാനത്തെ പല ജില്ലകളിലും പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപം.
ട്രാഫിക് നിയമ ലംഘനം ശ്രദ്ധയിൽപെട്ട പലരും ഈ നമ്പറുകളിൽ ഫോട്ടോയും വീഡിയോയുമടക്കം എടുത്ത് അയച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം ഉയരുന്നത്.
കണ്ണൂർ ജില്ലയിൽ നിന്നാണ് കൂടുതൽ പരാതികൾ ഉയരുന്നത്. പോലീസ് നിരീക്ഷണവും, കാമറയും ഉള്ളയിടങ്ങില്‍ മാത്രമല്ല സംസ്ഥാനത്ത് എവിടെയും ഗതാഗത നിയമ ലംഘനം നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് വാട്സപ്പിൽ ഫോട്ടോ സഹിതം അയച്ച് കൊടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്.
സ്ഥിരം ഗതാഗത നിയമ ലംഘനങ്ങള്‍ ഇതിലൂടെ അവസാനിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
ചുവപ്പ് ലൈറ്റ് കത്തിയാലും ട്രാഫിക് സിഗ്നല്‍ മുറിച്ച് കടക്കുന്നവര്‍, ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍, അമിത വേഗത്തിലും, അപകടരമായ ഡ്രൈവിംഗുമെല്ലാം പൊതുജനങ്ങൾക്ക് കാമറയിൽ പകർത്തി വാട്സാപ് നമ്പറിൽ അയച്ചുകൊടുക്കാം.
കാല്‍നടയാത്രാക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി ഏത് തരത്തിലുമുള്ള ഗതാഗത നിയമലംഘനവും ഇതിലൂടെ അറിയിക്കാം.
വിവരങ്ങള്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കും. ഇത് കൂടാതെ നഗരത്തില്‍ ഗതാഗത സംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നും പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങളും വാട്സപിലുടെ അറിയിക്കാമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.
ഓരോ ജില്ലയിലും ഓരോ വാട്സപ് നമ്പറാണ്. ഇത് നോക്കാൻ ഉദ്യോഗസ്ഥരില്ലാത്തതാണ് കൃത്യമായ രീതിയിൽ വാട്സാപ് സന്ദേശങ്ങൾ നോക്കാൻ കഴിയാത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.